അബുദബി: രാജ്യത്ത് സെപ്റ്റംബര്‍ മാസത്തെ പുതുക്കിയ ഇന്ധന വില പ്രസിദ്ധീകരിച്ചു. ഊര്‍ജ്ജമന്ത്രാലയത്തിനു കീഴിലെ ഇന്ധന വില നിര്‍ണയ സമിതിയാണ് സെപ്റ്റംബര്‍ മാസത്തേക്കുള്ള വില പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് സെപ്റ്റംബര്‍ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. സൂപ്പര്‍ 98 പെട്രോളിന് 28 ഫില്‍സ് വര്‍ദ്ധിച്ച് 3.42 ദിര്‍ഹമാണ് പുതുക്കിയ നിരക്ക്. ഓഗസ്റ്റ് മാസത്തില്‍ 3 ദിര്‍ഹം 14 ഫില്‍സായിരുന്നു വില. സ്‌പെഷ്യല്‍ 95 പെട്രോളിന് 29 ഫില്‍സിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 3 ദിര്‍ഹം 31 ഫില്‍സാണ് സെപ്റ്റംബറിലെ വില. ഇ പ്ലസ് 91 പെട്രോളിന് 28 ഫില്‍സ് വര്‍ദ്ധിച്ച് 3 ദിര്‍ഹം 23 ഫില്‍സായി. 2 ദിര്‍ഹം 95 ഫില്‍സായിരുന്നു ഓഗസ്റ്റ് മാസത്തെ വില. ഡീസലിനാണ് വിലയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. 45 ഫില്‍സ് ആണ് വര്‍ദ്ധിച്ചിരിക്കുന്നത്. 3 ദിര്‍ഹം 40 ഫില്‍സാണ് സെപ്റ്റംബര്‍ മാസത്തെ വില. ഓഗസ്റ്റില്‍ ഇത് 2 ദിര്‍ഹം 95 ഫില്‍സ് ആയിരുന്നു.
ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ ഇന്ധന വിലയാണിത്. തുടര്‍ച്ചയായി മൂന്നാം മാസമാണ് വില ഉയരുന്നത്. ജനുവരിയില്‍ മാത്രമാണ് വിലയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ കുറവുണ്ടായെങ്കിലും തുടര്‍ന്നുള്ള മാസങ്ങളില്‍ വില വര്‍ദ്ധിച്ചു. രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്ന നിലയിലാണിപ്പോള്‍. 85ന് മുകളിലാണ് ബ്രെന്റ് ക്രൂഡിന്റെ വില.