ദുബൈയിലെ അബ്രാ സ്‌റ്റേഷനുകള്‍ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി നവീകരിക്കുന്നു. ബര്‍ദുബൈ സ്‌റ്റേഷന്റെ നവീകരണം പൂര്‍ത്തിയാക്കി. മറ്റ് മൂന്ന് സ്റ്റേഷനുകളുടെ നവീകരണം വൈകാതെ പൂര്‍ത്തിയാക്കും. ദുബൈ ക്രീക്കിലെ നാല് പരമ്പരാഗത അബ്ര സ്റ്റേഷനുകളില്‍ ആണ് നവീകരണം .
ബര്‍ദുബൈ മോഡല്‍ സ്‌റ്റേഷന്റെ നവീകരണം ആണ് ആര്‍ടിഎ പൂര്‍ത്തിയാക്കിയത് .ബര്‍ദുബൈ സ്‌റ്റേഷന്റെ ശേഷി മുപ്പത്തിമൂന്ന് ശതമാനമായിട്ടാണ് വര്‍ദ്ധിപ്പിച്ചത്. ഭിന്നശേഷിക്കാര്‍ക്കായി കൂടുതല്‍ സൗകര്യം ഒരുക്കി. ബര്‍ദുബൈ സ്റ്റേഷന്റെ സാംസ്‌കാരികവും ചരിത്രപരവുമായ സവിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് യാത്രക്കാര്‍ക്കായി ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റേഷനിലെ സാങ്കേതിക സംവിധാനങ്ങളും നവീകരിച്ചു. യാത്രക്കാര്‍ക്കായി കൂടുതല്‍ വിശ്രമകേന്ദ്രങ്ങളും റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളും ബര്‍ദുബൈ സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദവും ദീര്‍ഘകാലം ഈടുനില്‍ക്കുന്നതുമായ വസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മാണപ്രവര്‍ത്തികള്‍.
ദേര ഓള്‍ഡ് സൂഖിന്റെ നവീകരണപ്രവര്‍ത്തികള്‍ ആരംഭിച്ചതായും ആര്‍ടിഎ അറിയിച്ചു. ദുബൈ ഓള്‍ഡ് സൂഖ്, സബ്ക സ്‌റ്റേഷന്‍ എന്നിവയുടെ നവീകരണം അടുത്ത വര്‍ഷം അവസാനം പൂര്‍ത്തിയാക്കും. ദുബൈ വാട്ടര്‍ കനാല്‍ തുറന്നതിന് ശേഷം ജലഗതാഗതം പ്രയോജനപ്പെടുത്തുന്നുവരുടെ എണ്ണം വര്‍ദ്ധിച്ചെന്ന് ആര്‍ടിഎ അറിയിച്ചു.നിലവില്‍ പ്രതിവര്‍ഷം പതിനാല് ദശലക്ഷം യാത്രക്കാരാണ് ദുബൈയില്‍ ജലഗതാഗതം ഉപയോഗിക്കുന്നത്.കൂടുതല്‍ യാത്രക്കാരെ ജലഗതാഗതത്തിലേക്ക് ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ആര്‍ടിഎ നടപ്പാക്കുന്നത്.