ദില്ലിയില്‍ വയോധികയെ വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്ത് ക്രൂരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ദില്ലി നേതാജി സുഭാഷ് പ്ലേസില്‍ 85-കാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് പ്രതി ആകാശി(28)നെ പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന വൃദ്ധയെ വീട്ടിൽ അതിക്രമിച്ചു കടന്ന പ്രതി പീഡിപ്പിക്കുകയായിരുന്നു.
യുവാവ് വയോധികയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ബ്ലേഡുകള്‍ കൊണ്ട് വയോധികയുടെ ചുണ്ടുകള്‍ പ്രതി മുറിച്ചെടുത്തു. വൃദ്ധയുടെ സ്വകാര്യഭാഗങ്ങളിലും മുഖത്തും മാരകമായി പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്. കഴുത്ത് ഞെരിച്ച് കൊല്ലാനും ശ്രമിച്ചു.
അതിനിടെ സംഭവത്തിൽ ദില്ലി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പോലീസിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അതിക്രമത്തിന് ഇരയായ വയോധികയെ വനിത കമ്മിഷന്‍ അധ്യക്ഷ വീട്ടിലെത്തി സന്ദര്‍ശിച്ചു. അമ്മയുടെ കണ്ണീര്‍ തോരുന്നില്ലെന്നും നമ്മുടെ സംവിധാനം മൊത്തത്തില്‍ പരാജയപ്പെട്ടെന്നുമാണ് വയോധികയെ സന്ദര്‍ശിച്ചശേഷം സ്വാതി മലിവാള്‍ എക്സില്‍ കുറിച്ചത്. ആരും സുരക്ഷിതരല്ലെന്നും ഇന്ന് ഈ അമ്മയാണെങ്കില്‍ നാളെ താനോ നിങ്ങളോ ആകുമെന്നും അവര്‍ പറഞ്ഞു.