അബുദബി: ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെയുള്ള മലയാളി പ്രവസികളാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തട്ടിപ്പിന് ഇരയായിരിക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായ സന്ദേശം ലഭിക്കുമ്പോഴാണ് വിവരം അറിയുന്നത്. പരിചിതമല്ലാത്ത വെബ്‌സൈറ്റ് ലിങ്കുകളില്‍ പ്രവേശിക്കുന്നതിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ രാജ്യത്ത് ഇത്തരത്തിലുള്ള തട്ടിപ്പ് തുടരുകയാണ്. പ്രമുഖ ഭക്ഷണ വിതരണ കമ്പനികളുടേതിന് സമാനമായ രീതിയില്‍ വെബ്‌സൈറ്റ് വഴിയും പണം തട്ടിയെടുക്കുന്നതായാണ് കണ്ടെത്തല്‍.
പണം അടക്കാനുള്ള ലിങ്കിലൂടെ ഒ ടി പി കൈമാറുന്നതോടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ തട്ടിപ്പുകാരുടെ കൈകളിലെത്തും. യുഎഇില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ഡോക്ടര്‍, ആര്യോഗ്യ പ്രവര്‍ത്തകര്‍, ഫാര്‍മാസിസ്റ്റ് എന്നിവരെ കേന്ദ്രീകരിച്ച് വലിയ തട്ടിപ്പാണ് നടത്തിയത്. ഒരേ സ്ഥാപനത്തിലെ 10 പേര്‍ക്കാണ് പണം നഷ്ടമായത്. ഫാര്‍മസി ജീവനക്കാരിക്ക് 50000 ദിര്‍ഹമാണ് നഷ്ടമായത്. മറ്റ് പല ജീവനക്കാര്‍ക്കും വലിയ തുകകള്‍ നഷ്ടമായിട്ടുണ്ട്. പണം കൈമാറുന്ന ഗൂഗില്‍ പേ ആപ്ലിക്കേഷന്‍ വഴിയും ചിലര്‍ക്ക് പണം നഷ്ടമായതായണ് വിവരം. പരിചിതമല്ലാത്ത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കരുതെന്നും പരിചിതമല്ലാത്ത കോളുകള്‍ക്ക് മറുപടി നല്‍കരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.