പുതുള്ളിയിൽ വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴ് മണി മുതൽ ബൂത്തുകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
രാവിലെ ഒമ്പത് മണിയോടെ 12.5 ശതമാനം പോളിങ് രേഖപ്പെടുത്തി. 10 മണിയായപ്പോൾ പോളിംഗ് ശതമാനം 20 കടന്നു. എൽ.ഡി.എഫ്. സ്ഥാനാർഥി ജെയ്ക് സി.തോമസ് രാവിലെ എട്ട് മണിയോടെ മണർകാട് കണിയാംകുന്ന് യു.പി.സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.
വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്. 1,76,417 വോട്ടര്‍മാരാണുള്ളത്. എട്ടിനാണ് വോട്ടെണ്ണല്‍. ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്ജെന്‍ഡറുകളുമടക്കം 1,76,417 വോട്ടര്‍മാരാണുള്ളത്. 957 പുതിയ വോട്ടർമാരും മണ്ഡലത്തിലുണ്ട്.
182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന്റെ സുരക്ഷയ്ക്കായി 675 അംഗ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്.