ദുബൈ: വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ പരിശോനയുമായി ദുബൈ മുനിസിപ്പാലിറ്റി. എമിറേറ്റിലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍ സ്‌കൂള്‍ ക്യാന്റീനുകളില്‍ പരിശോധന നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. നിയമം അനുശാസിക്കുന്ന ഭക്ഷ്യ സുരക്ഷ, വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കുകയാണ് ദുബൈ മുനിസിപ്പാലിറ്റി. പോഷക സമൃദ്ധവും, സുരക്ഷിതവുമായ ഭക്ഷണം, ഉറപ്പാക്കുകയാണ് ലക്ഷ്യം. ദുബൈ മുനിസിപ്പാലിറ്റിയുടെ കീഴിലെ, 350 ക്യാന്റീനുകളില്‍, പരിശോധന നടത്തി. പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഭക്ഷ്യ സുരക്ഷാ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, ഉയര്‍ന്ന ഭക്ഷ്യ സുരക്ഷാ നിലവാരം മെച്ചപ്പെടുത്തും. വിദ്യാര്‍ത്ഥികളുടെ ആരോഗ്യവും, സുരക്ഷയും, ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന.
വിവിധയിടങ്ങളില്‍ നിന്നും, ഭക്ഷണ സാമ്പിളുകളും ശേഖരിച്ചാണ് പരിശോധന നടത്തിയത്. ഭക്ഷണം തയ്യാറാക്കുന്ന രീതി, സൂക്ഷിക്കുന്ന വിധം, താപനില, ശുചിത്വം, എന്നിവ പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കി. ക്യാന്റീനുകള്‍ മുനിസിപ്പാലിറ്റി നിഷ്‌കര്‍ഷിച്ചിരിക്കുന്ന ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ അധ്യയനം ആരംഭിക്കുന്നതിനു മുമ്പായി വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു. 500 അല്‍ അധികം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിനൊപ്പം സുരക്ഷിതമായ ആരോഗ്യവും പ്രധാനം ചെയ്യുകയാണ് മുന്‍സിപ്പാലിറ്റി. സ്‌കൂളുകളിലും ക്യാന്റീനുകളിലും മുനിസിപ്പാലിറ്റിയുടെ സൂപ്പര്‍വൈസര്‍ പരിശോധ നടത്തും. സ്‌കൂളുകള്‍ ആരോഗ്യകരവും സുരക്ഷിതവുമാണെന്ന ക്യാമ്പയിന്റെ ഭാഗമായാണ് മുനിസിപ്പാലിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.