അബുദബി: യുഎഇയില്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങളും താഴ്ന്ന മേഘങ്ങളും രൂപപ്പെടാന്‍ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നീരക്ഷണ കേന്ദ്രം അറിയിച്ചു. രാത്രിയിലും പുലര്‍ച്ചെയുമായി അന്തരീക്ഷ ഈര്‍പ്പം വര്‍ദ്ധിക്കും. രാജ്യത്ത് പരമാവധി താപനില 45 ഡിഗ്രി സെല്‍ഷ്യല്‍സ് ആയിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുലര്‍ച്ചെ അന്തരീക്ഷ ഈര്‍പ്പം വര്‍ദ്ധിക്കുന്നതിനാല്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടും. താഴന്ന മേഘങ്ങള്‍ രൂപപ്പെടുകയും ശക്തമായ കാറ്റും ഉണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് പരമാവധി താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. അബുദാബിയില്‍ 44 ഡിഗ്രി സെല്‍ഷ്യസിലേക്കും ദുബൈയില്‍ 43 ഡിഗ്രി സെല്‍ഷ്യല്‍സുമാണ് താപനില. അതേസമയം ക്ലൗഡ് സീഡിംഗ് നടത്തിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തു. അല്‍ഐന്‍, റാസല്‍ഖൈമ, ഷാര്‍ജ എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനത്ത മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴക്കൊപ്പം വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും വീശിയച്ചു. രാജ്യത്ത് ക്ലൗഡ് സീഡിംഗ് നടത്തി കൂടുതല്‍ മഴ പെയ്യിക്കും. അതേസമയം മഴ മേഘങ്ങള്‍ രൂപപ്പെട്ടതായും ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.