Wednesday, January 15, 2025
HomeNewsGulfസ്വദേശിവല്‍ക്കരണം: തൊഴിലില്ലായ്മ നിരക്ക് കുറയുന്നു

സ്വദേശിവല്‍ക്കരണം: തൊഴിലില്ലായ്മ നിരക്ക് കുറയുന്നു

ജിദ്ദ: സൗദിയില്‍ സ്വദേശിവല്‍ക്കരണ നിയമത്തിന് ഫലം കാണുന്നു. തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ നിരക്കുമായി താമരത്യം ചെയ്യുമ്പോള്‍ 4.8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. സൗദിയില്‍ വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കിയതാണ് തൊഴിലില്ലായ്മ നിരക്ക് കുറയാന്‍ കാരണമായത്. ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലാണ് തൊഴിലില്ലായ്മ നിരക്ക്. സൗദിയില്‍ തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തം 36 ശതമാനത്തിലെത്തി. സൗദി ഭരണകൂടം കണക്കുകൂട്ടിയതില്‍ അധികമായി സ്ത്രീകള്‍ സ്വകാര്യ മേഖലയില്‍ ജോലിക്കെത്തിയിട്ടുണ്ട്. രാജ്യത്തെ മൊത്തം സാമ്പത്തിക വളര്‍ച്ചയും 8.7 ശതമാനത്തിലെത്തി. എണ്ണയിതര വരുമാനത്തില്‍ വരും വര്‍ഷങ്ങളില്‍ ഇനിയും മുന്നേറാന്‍ സാധിക്കുമെന്നാണ് സൗദിയുടെ പ്രതീക്ഷ. സിനിമ, വിനോദസഞ്ചാര മേഖലയിലും സൗദി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments