ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് കലക്ഷന്‍ സ്വന്തമാക്കി ജവാന്‍ മുന്നേറുന്നു. ചിത്രത്തിന്റെ
ആദ്യ ആഴ്്ചയിലെ ആഗോള കളക്ഷന്‍ 520.79 കോടി രൂപയാണ്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് കലക്ഷന്‍
ഔദ്യോഗിഗമായി പുറത്തു വിട്ടത്.
ഇതുവരെയുളള കണക്കെടുത്താല്‍ ഒരു ഇന്ത്യന്‍ ചിത്രത്തിന് ആദ്യ ആഴ്ച ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിംഗ് ആണ്
ജവാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ ഷാറൂഖിന്റെ തന്നെ പഠാന്റെ റെക്കോര്‍ഡും ജവാന്‍ മറികടന്നു.
ഏറ്റവും വേഗത്തില്‍ 250 കോടി കടക്കുന്ന ആദ്യ ഹിന്ദി ചിത്രമായും ജവാന്‍ മാറി. റിലീസ് ചെയ്ത വ്യാഴാഴ്ച 65 കോടി, വെള്ളി 46 കോടി, ശനി 68 കോടി, ഞായറാഴ്ച 71 കോടി എന്നിങ്ങനെയാണ് ഹിന്ദിയില്‍ നിന്നും ചിത്രം വാരിക്കൂട്ടിയത്. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും നാല് ദിവസത്തെ കലക്ഷന്‍ 34 കോടിയാണ്. അതേസമയം തുടര്‍ച്ചയായി നാല് സിനിമകള്‍ നൂറ് കോടി ക്ലബ്ബിലെത്തിക്കുന്ന സംവിധായകനായും അറ്റ്ലി മാറി. ഇതിനു മുമ്പ് വിജയ്യെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്ത തെറി, മെര്‍സല്‍, ബിഗില്‍ എന്നീ സിനിമകള്‍ ബോക്‌സ്ഓഫിസില്‍ നൂറ് കോടി കടന്നിരുന്നു