കുവൈത്ത്: ഗതാഗതകുരുക്ക് കുറക്കാന്‍ സ്‌കൂള്‍ സമയം പരിഷ്‌കരിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഈ അധ്യയന വര്‍ഷം സമയക്രമം പ്രാബല്യത്തില്‍ വരും. വിദ്യാഭ്യാസ മന്ത്രാലയം ഇറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നഴ്‌സറികള്‍ രാവിലെ 7.15ന് ആരംഭിച്ച് 12.05ന് അവസാനിക്കും. പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതേസമയം പ്രവര്‍ത്തനം തുടങ്ങുമെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞ് ഉച്ചക്ക് ഒരു മണി വരെയാണ് ക്ലാസുകള്‍. മിഡില്‍, ഹൈസ്‌കൂളുകളില്‍ ക്ലാസ് സമയവും ക്രമീകരിച്ചിട്ടുണ്ട്. നിലവില്‍ രാവിലെ 7.30 മുതല്‍ 1.40 വരെയുണ്ടായിരുന്ന ക്ലാസുകള്‍, ഇനി 7.45 മുതല്‍ 1.55 വരെയായിരിക്കും. കുവൈത്ത് വിദ്യാഭ്യാസ മന്ത്രി ഡോ അദേല്‍ അല്‍ മാനേയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സ്‌കൂള്‍ സമയം പരിഷ്‌കരിച്ച് മന്ത്രാലയം ഉത്തരവിറക്കിയത്.
രാവിലെ സ്‌കൂള്‍ ആരംഭിക്കുന്ന സമയങ്ങളില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കാന്‍ സ്‌കൂള്‍ വാഹനങ്ങളുടെ തിരക്കാണ്. ഇതിനു പുറമേ ജോലിക്കായി വാഹനത്തില്‍ പോകുന്നവരുടെ തിരക്കും വര്‍ദ്ധിക്കുന്നതോടെ പല സ്ഥലങ്ങളിലും ഗതാഗത കരുക്ക് അനുഭപ്പെടാറുണ്ട്. മണിക്കൂറുകള്‍ നീണ്ട ക്യൂവാണ് പാതയില്‍ അനുഭവപ്പെടുത്. സ്‌കൂള്‍ സമയം അവസാനിക്കുന്ന സമയങ്ങളിലും നിരത്തുകളില്‍ സമാന സ്ഥിതിയാണ്. റോഡുകളില്‍ സുരക്ഷിതവും സുഗമവുമായ ഗതാഗതം സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നും കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.