അബുദബി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, സുപ്രീംകൗസില്‍ അംഗവും ഉം അല്‍ ഖുവൈന്‍ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ വകസന പദ്ധതികളുടെ കാതലായ പ്രവര്‍ത്തനങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. പൗരന്മാരുടെ ഉന്നമനത്തിനായി സ്വീകരിക്കുന്ന ഭാവികാഴ്ചപ്പാടുകള്‍ ഇരുവരും പങ്കുവെച്ചു. എമിറേറ്റുകളുടെ സുസ്ഥിര വികസനം ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് യുഎഇ നടപ്പിലാക്കുന്നത്. ഭരണ നിര്‍വ്വഹണത്തില്‍ ദീര്‍ഘവീണത്തോടെയുള്ള ഷെയ്ഖ് മുഹമ്മദിന്റെ കാഴ്ചപ്പാടിനെ ഷെയ്ഖ് സൗദ് പ്രശംസിച്ചു. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യത്തിന്റെ നേട്ടം ഉള്‍പ്പെടെ, ബഹിരാകാശ മേഖലയില്‍ യുഎഇയുടെ തുടര്‍ച്ചയായ വിജയത്തെ ഷെയ്ഖ് സൗദ് അഭിനന്ദിച്ചു. അബുദബി ഖസര്‍ അല്‍ ബഹറില്‍ നടന്ന കൂടിക്കാഴ്ചയില്‍ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.