11 ദിവസം നിർത്താതെ കുതിച്ചുകൊണ്ട് 2007 ന് ശേഷം ഏറ്റവും ദൈർഘ്യമേറിയ വിജയ പാതയിലായിരുന്ന സെൻസെക്‌സ് വെറും 3 ദിവസത്തിനുള്ളിൽ 1,600 പോയിന്റുകൾ നഷ്ടത്തിൽ. തിങ്കളാഴ്ച 242 പോയന്റും ബുധനാഴ്ച 796 പോയന്റും വ്യാഴാഴ്ച 570 പോയന്റുമാണ് സെന്‍സെക്‌സിന് നഷ്ടമായത്. മൂന്ന് വ്യാപാര ദിനങ്ങളിലെ നഷ്ടം 1,608 പോയന്റ്. വിനായക ചതുർത്ഥി ദിനമായ ചൊവ്വാഴ്ച അവധി ആയിരുന്നു.
കഴിഞ്ഞ രാത്രി, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധന വരുത്തിയില്ല. എന്നാൽ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് സൂചന നല്‍കിയത് വിപണിക്ക് തിരിച്ചടിയായി. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും അസംസ്‌കൃത എണ്ണ വിലയിലെ കുതിപ്പും വിപണിക്ക് തിരിച്ചടിയായി.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, സിപ്ല, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ തകര്‍ച്ച പ്രധാനമായും തകര്‍ച്ച നേരിട്ടത്.