നൂറ് ഡോളറിലേക്ക് കുതിച്ച അസംസ്‌കൃത എണ്ണവിലയില്‍ ഇടിവ്.എങ്കിലും തൊണ്ണൂറ്റിയഞ്ച് ഡോളറിന് മുകളില്‍ തന്നെയാണ് എണ്ണവില. ഉത്പാദന നിയന്ത്രണത്തില്‍ സൗദിയും റഷ്യയും പുനപരിശോധന നടത്തിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ ആണ് വില കുറയാന്‍ കാരണം.
ബ്രെന്റ് ക്രൂഡിന് ബാരലിന് തൊണ്ണൂറ്റിയെട്ട് ഡോളറിലേക്കാണ് കഴിഞ്ഞ ദിവസം വില ഉയര്‍ന്നത്. ആ കുതിപ്പ് വില നൂറുകടക്കുമെന്ന പ്രതീതിയും സൃഷ്ടിച്ചിരുന്നു. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് തൊണ്ണൂറ്റിയഞ്ച് ഡോളറായി താഴ്ന്നു. അമേരിക്കന്‍ ക്രൂഡായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയേറ്റിന് തൊണ്ണുറ്റിയൊന്ന് ഡോളറും ആണ് വില. എണ്ണവില പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയപ്പോള്‍ വ്യാപാരികള്‍ ലാഭമെടുത്തതും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കും എന്ന ആശങ്കകളും ആണ് വില കുറയുന്നതിന് കാരണം.
ഇതിനൊപ്പം നിലവിലെ ഉത്പാദനനിയന്ത്രണത്തില്‍ സൗദിയും റഷ്യയും മാറ്റം വരുത്തിയേക്കും എന്ന സൂചനകളും വിപണിയെ ബാധിച്ചിട്ടുണ്ട്. നിലവില്‍ സൗദിയും റഷ്യയും ചേര്‍ന്ന് പതിമൂന്ന് ലക്ഷം ബാരലിന്റെ പ്രതിദിന ഉത്പാദനം ആണ് വെട്ടിക്കുറച്ചിരിക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ നാലിന് ചേരുന്ന ഒപെക് പ്ലസ് സഖ്യത്തിന്റെ യോഗത്തില്‍ ഉത്പാദന നിയന്ത്രണം പുനപരിശോധിച്ചേക്കും എന്നാണ് സൂചന. ക്രൂഡ് ഓയില്‍ വിതരണം നിയന്ത്രിക്കാനുള്ള ഒപെക് പ്ലസ് സഖ്യത്തിന്റെ തീരുമാനവും അമേരിക്കന്‍ ക്രൂഡ് ഓയില്‍ ശേഖരത്തില്‍ കുറവ് വന്നതുമാണ് എണ്ണവിലതൊണ്ണൂറിന് മുകളിലേക്ക് ഉയര്‍ത്തിയത്. എന്നാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചാല്‍ വില വീണ്ടും താഴേയ്ക്ക് എത്തും.…..