കുവൈത്തില്‍ ഗതാഗതനിയമലംഘന പിഴകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്
പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം. പിഴ തുക മൂന്നിരട്ടി വരെയാണ്
വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ദ്ധിപ്പിക്കുന്ന പദ്ധതിക്ക് പാര്‍ലമെന്റിലെ
ആഭ്യന്തരപ്രതിരോധകാര്യ സമിതി യോഗം ആണ് അംഗീകാരം നല്‍കിയത്. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ഖാലിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അംഗീകാരം.സമിതിയിലെ അംഗങ്ങള്‍ സമര്‍പ്പിച്ച ഭേദഗതികളില്‍ ചര്‍ച്ചകള്‍ക്ക് അടുത്ത യോഗത്തില്‍ വോട്ടെടുപ്പ് നടത്തും. റെഡ് സിഗ്‌നല്‍ ലംഘനം, അമിത വേഗത, ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കല്‍, മത്സരയോട്ടം തുടങ്ങിയ ഗുരുതര ഗതാഗത നിയമ ലംഘനങ്ങള്‍ക്കാണ് പിഴ സംഖ്യ വന്‍തോതില്‍ ഉയര്‍ത്തിയത്.
നിലവിലെ ഏറ്റവും കറഞ്ഞ പിഴതുകയായ 5 ദിനാര്‍ എന്നത് 15 ദിനാര്‍ ആയി ഉയര്‍ത്തി.പുതിയ നിയമ പ്രകാരം ഏറ്റവും ഉയര്‍ന്ന പിഴ തുക 300 ദിനാര്‍ ആയിരിക്കും. വാഹനാപകടങ്ങള്‍ കുറയ്ക്കുക, റോഡ് അപകടത്തില്‍ നിന്ന് കുവൈത്തിലെ യുവാക്കളെ സംരക്ഷിക്കുക എന്നിവയാണ് പുതിയ നിയമ നിര്‍മ്മാണം വഴി ലക്ഷ്യമാക്കുന്നതെന്ന് സമിതി അംഗം മാജിദ് അല്‍ മുതൈരി എംപി പറഞ്ഞു.