2034 ഫിഫ ലോകകപ്പിന് വേദിയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ആഗോള പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള കേന്ദ്രമാക്കി രാജ്യത്തെ മാറ്റിയെന്നും സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ഇതിനായി സൗദി നാമനിര്‍ദേശം സമര്‍പ്പിക്കുമെന്ന് ഫുട്‌ബോള്‍ ഫെഡറേഷനും അറിയിച്ചിട്ടുണ്ട്.
2034ല്‍ ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഏഷ്യക്കാണ്. ഇത് മുന്നില്‍ കണ്ടാണ് ഫിഫ ലോകകപ്പിന് വേദിയാകാനുള്ള ആഗ്രഹം സൗദി അറേബ്യ അറിയിച്ചിരിക്കുന്നത്. ആഗോള പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള കേന്ദ്രമാക്കി സൗദിയെ മാറ്റിയെന്നാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചത്. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലും മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നതിനാലും മറ്റ് രാജ്യങ്ങളുടെ പിന്തുണയും സൗദി പ്രതീക്ഷിക്കുന്നുണ്ട്. വിവിധ സംസ്‌കാരങ്ങളിലുള്ള ആളുകള്‍ക്ക് കൂടിച്ചേരാനുള്ള അവസരമാണ് ലോകകപ്പ് വേദിയെന്നും കിരീടവകാശി അറിയിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അന്‍പതിലധികം അന്താരാഷ്ട്ര ഇവന്റുകള്‍ സൗദി നടത്തിയിട്ടുണ്ട്. ആതിഥേയത്വം നേടാനായി സൗദി നാമനിര്‍ദ്ദേശം സമര്‍പ്പിക്കുമെന്ന് ഫുട്‌ബോള്‍ ഫെഡറേഷനും അറിയിച്ചിട്ടുണ്ട്. കായിക മേഖലയില്‍ മികച്ച നിക്ഷേപങ്ങള്‍ നടത്താനും സൗദി ആഗ്രഹം പ്രകടിപ്പിച്ചു. ലോകകപ്പിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിലായി 2030 ഫുട്‌ബോള് ലോകകപ്പ് നടത്താനാണ് ഫിഫ തീരുമാനിച്ചിരിക്കുന്നത്. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നിവര്‍ സംയുക്തമായ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കും. ഉറുഗ്വായ്, പരാഗ്വേ, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ ഓരോ മത്സരത്തിനും വേദിയാകും.