Monday, December 23, 2024
HomeNewsCrimeഇലന്തൂർ നരബലി കേസ് പ്രതികളിലേക്ക് മറ്റൊരു കൊലപാതക അന്വേഷണം കൂടി; പത്തനംതിട്ട സ്വദേശി സരോജിനിയെ...

ഇലന്തൂർ നരബലി കേസ് പ്രതികളിലേക്ക് മറ്റൊരു കൊലപാതക അന്വേഷണം കൂടി; പത്തനംതിട്ട സ്വദേശി സരോജിനിയെ കൊലപ്പെടുത്തിയത് ഈ സംഘമെന്ന് സൂചന

കേരളത്തെ ഞെട്ടിച്ച ഇലന്തൂർ നരബലി കേസ് പുറത്ത് വന്നു ഒരുവർഷത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ കൊലപാതകങ്ങൾ നടന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. പ്രതികളിലേക്ക് മറ്റൊരു കൊലപാതകത്തിന്റെ അന്വേഷണം കൂടി. 2014 ല്‍ പത്തനംതിട്ട മല്ലപ്പുഴശ്ശേരി സ്വദേശി സരോജിനി കൊല്ലപ്പെട്ടതിന്റെ അന്വേഷണമാണ് പ്രതികളിലേക്ക് എത്തുന്നത്.

പ്രതികളെ ചോദ്യം ചെയ്യാൻ പത്തനംതിട്ട ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി നേരത്തെ അംഗീകരിച്ചിരുന്നു. നരബലി കേസിലെ കൊലപാതങ്ങൾക്ക് സമാനമാണ് സരോജിനിയുടേതും എന്നതിന് വ്യക്തമായ സൂചനകളാണ് പുറത്ത് വരുന്നത്.മുഹമ്മദ് ഷാഫി, ഭഗവത് സിംഗ്, ലൈല എന്നീ മൂന്ന് പ്രതികളേയും ക്രൈംബ്രാഞ്ച് ജയിലിലെത്തി ചോദ്യം ചെയ്തു.

ക്രിമിനൽ കേസിലെ ഒട്ടുമിക്ക വകുപ്പുകളും ചേർതാണ് ഇലന്തൂർ നരബലിക്കേസിലെ ഒരു കുറ്റപത്രം പൊലീസ് കോടതിയിൽ സർപ്പിച്ചിട്ടുണ്ട്. മുഹമ്മദ് ഷാഫി, ഭഗവൽ സിങ്ങ്, ലൈല എന്നിവർ വിചാരണത്തടവുകാരായി ജയിലിലാണ്. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയാണ് കേസിൽ ഒന്നാം പ്രതി. ഇലന്തൂർ പുളിന്തിട്ട കടകംപിള്ളി വീട്ടിൽ വച്ചാണ് പ്രതികൾ നരബലി നടത്തിയത്. സമ്പത്ത് വർധിപ്പിക്കാൻ വേണ്ടി നരബലി നടത്തിയതെന്നാണ് പ്രതികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയും മൊഴി നൽകിയത്.

ഷാഫിയും ഭഗവൽ സിങ്ങും വിയ്യൂർ ജയിലിലും ലൈല കാക്കനാട് ജയിലിലുമാണ്. ലോട്ടറി വിൽപനക്കാരായ സ്ത്രീകളെയാണ് ഇവർ കൊന്നത്. തമിഴ്‌നാട് ധർമപുരി സ്വദേശിയായ എറണാകുളം കടവന്ത്രയിൽ വാടകക്ക് താമസിച്ചിരുന്ന പത്മ (52), കാലടിയിൽ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന വടക്കാഞ്ചേരി സ്വദേശി റോസ്ലിൻ (49) എന്നിവരെയാണ് ഇലന്തൂരിലെ വീട്ടിലെത്തിച്ച് കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തി കഷണങ്ങളാക്കി കുഴിച്ചിട്ടത്. ശരീരാവശിഷ്ടങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. പത്മയുടെ മാംസം പ്രതികൾ പാചകം ചെയ്ത് കഴിച്ചതായും കുറ്റപത്രത്തിലുണ്ട്. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ, പത്മയുടെ മാംസം പാചകം ചെയ്യാനുപയോഗിച്ച പാത്രങ്ങൾ, സി.സി ടി.വി ദൃശ്യങ്ങൾ, കവർന്നെടുത്ത ആഭരണങ്ങൾ തുടങ്ങിയവയാണ് പ്രധാന തെളിവുകൾ. അമ്മ പത്മയെ കാണാനില്ലെന്ന് കഴിഞ്ഞവർഷം സെപ്റ്റംബർ 27ന് തമിഴ്നാട് സ്വദേശിയായ ശെൽവൻ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അന്വേഷണത്തിനൊടുവിലാണ് നാടിനെ നടുക്കിയ നരബലിക്കേസ് പുറംലോകം അറിഞ്ഞത്.

കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ വിചാരണ ഉടന് ആരംഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments