24 മണിക്കൂറിനുള്ളിൽ പലായനം ചെയ്യാൻ ഇസ്രായേലിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനു പിന്നിലെ ഒരു ദശലക്ഷത്തിലധികം നിവാസികൾ ഗാസ വിട്ടതായി റിപ്പോർട്ട്. വടക്കന്‍ ഗാസയില്‍ നിന്ന് ആളുകള്‍ക്ക് പോകുന്നതിനായി ബെയ്റ്റ് ഹനൂനില്‍ നിന്ന് ഖാന്‍ യൂനിസ് പ്രവിശ്യയിലേയ്ക്ക് ആറ് മണിക്കൂര്‍ നേരത്തേക്ക് സുരക്ഷിതമായ ഒഴിപ്പിക്കൽ പാത ഒരുക്കാമെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഇതിനായി ഇസ്രയേല്‍ ആറ് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണക്കാരെ സുരക്ഷിതരാക്കാനാണ് നടപടിയെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
അതേസമയം ഹമാസിന്റെ ഉന്നതനേതാവിനെ വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ഹമാസിന്റെ മിലിട്ടറി കമാൻഡർ മുറാദ് അബു മുറാദിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗാസയിലെ ആസ്ഥാനത്തിന് നേരെയായിരുന്നു ഇസ്രായേൽ വ്യോമാക്രമണം. എന്നാൽ അബു മുറാദിന്റെ മരണം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.