കണ്ണൂര്‍ കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ വെമ്മരടി പട്ടികജാതി കോളനിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. കണ്ണൂര്‍ മയ്യില്‍ പഞ്ചായത്തിൽ തയ്യില്‍വളപ്പിലെ വെള്ളക്കുടിയില്‍ ജാനകിയുടെയും പരേതനായ കുഞ്ഞിരാമന്റെയും മകള്‍ കെ.വി പ്രസന്നയാണ് (32) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പള്ളിക്കുടിയന്‍ ഷാജി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
പത്തുവര്‍ഷം മുന്‍പ് വിവാഹിതരായ ഷാജിയും പ്രസന്നയും ഒരു വര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. പ്രസന്നയും മൂന്നുമക്കളും അമ്മയ്ക്കും സഹോദരനുമൊപ്പം മയ്യിലിലെ സ്വന്തം വീട്ടിലായിരുന്നു താമസം.
ഷാജിയുടെ വീടിനു സമീപത്ത് ഒരു കല്യാണത്തില്‍ പങ്കെടുക്കാനായി കാങ്കോലിലെത്തിയ പ്രസന്ന കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് എടുക്കാൻ ഇന്നലെ ഭർത്താവിൻ്റെ വീട്ടിലെത്തി. ഈ സമയം ഷാജി വീട്ടിലുണ്ടായിരുന്നു. വാതില്‍ തുറന്ന് അകത്തുകയറിയ പ്രസന്നയും ഷാജിയും തമ്മില്‍ വാക്ക്തര്‍ക്കവും പിടിവലിയുമുണ്ടായി. തുടര്‍ന്ന് കമ്പിവടി കൊണ്ട് ഭാര്യയെ തലയ്ക്ക് അടിച്ചുവീഴ്ത്തി കത്തികൊണ്ട് തല അറുത്തുമാറ്റുകയായിരുന്നു.