ആഗോള നഗര സൂചികയില്‍ മിഡില്‍ ഈസ്റ്റില്‍ ദുബൈ വീണ്ടും ഒന്നാമതെത്തി. മികച്ച നഗരങ്ങളുടെ ആഗോള പട്ടികയില്‍ ഇരുപത്തിമൂന്നാം സ്ഥാനത്താണ് ദുബൈ. തടുര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ദുബൈ സൂചികയിലെ ആദ്യ 25 സ്ഥാനങ്ങളില്‍ ഇടം നേടുന്നത്.
വാണിജ്യ പ്രവര്‍ത്തനം, മനുഷ്യ മൂലധനം, വിവര കൈമാറ്റം, സംസ്‌കാരിക അനുഭവങ്ങള്‍, രാഷ്ട്രീയമായ മുന്നേറ്റം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി 156 നഗരങ്ങളുടെ ആഗോളതല ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് നിശ്ചയിക്കുന്നത്. ജിസിസിയിലെ പ്രധാന നഗരങ്ങള്‍ക്ക് ആഗോള സൂചികയില്‍ അവരുടെ സ്ഥാനങ്ങള്‍ ഉയര്‍ത്തുന്നതില്‍ മികവ് പുലര്‍ത്താനായിട്ടുണ്ട്. മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്കന്‍ മേഖലയില്‍ ഏറ്റവും മികച്ച നഗരമെന്ന സ്ഥാനം ദുബൈ നിലനിര്‍ത്തി. ഈ വര്‍ഷത്തെ മികച്ച ആഗോള നഗര സൂചികയില്‍ ആദ്യ 25 സ്ഥാനങ്ങലിലും ദുബൈ ഇടം പിടിച്ചു. ഈ വര്‍ഷത്തെ ആഗോള പട്ടികയില്‍ ദുബൈയുടെ സ്ഥാനം 23 ആണ്. കഴിഞ്ഞ ദിവസം പുറത്തു വിട്ട 156 രാജ്യങ്ങളുടെ പട്ടികയില്‍ ന്യൂയോര്‍ക്കാണ് ഒന്നാം സ്ഥാനത്ത്.
മിന മേഖലയിലെ ഖത്തര്‍ തലസ്ഥാനമായ ദോഹയാണ് മികച്ച നഗരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനം ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിനാണ്. റിയാദ്, അബുദബി എന്നീ നഗരങ്ങള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ പങ്കിട്ടു. വിദേശ രാജ്യങ്ങളില്‍ നിന്നും മികച്ച പ്രതിഭകളെയും വിനോദ സഞ്ചാരത്തെയും ആകര്‍ഷിക്കുന്നതിനായി കോവിഡിന് മുമ്പുണ്ടായിരുന്ന തലത്തിലേക്ക് അന്താരാഷ്ട്ര യാത്രയുടെ തിരിച്ചു വരവ് പ്രയോജനപ്പെടുത്താന്‍ ദുബൈ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സാധിച്ചതായാണ് വിലയിരുത്തല്‍. സമീപ വര്‍ഷങ്ങളില്‍ വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി യുഎഇ വിപുലമായ സാമ്പത്തിക, നിയമ, സാമൂഹിക പരിഷ്‌കാരങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയിരുന്നു.