ഇതര മതസ്ഥനെ പ്രണയിച്ചതിന് ആലുവയിൽ അച്ഛൻ മകളെ വിഷം കൊടുത്ത് കൊന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് 14 കാരി പെൺകുട്ടി മരിച്ചത്. ഇയാൾ കുട്ടിയെ കൊണ്ട് കളനാശിനി കുടിപ്പിക്കുകയായിരുന്നു. അച്ഛൻ അബീസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 29ന് രാവിലെയാണ് കുട്ടിക്ക് ഇയാൾ വിഷം നൽകിയത്. കമ്പിവടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായിൽ ബലമായി വിഷം ഒഴിക്കുകയുമായിരുന്നു. ഒരാഴ്ചയോളം പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. അച്ഛനാണ് വിഷം കൊടുത്തതെന്ന് കുട്ടിയുടെ അമ്മ മൊഴി നൽകിയിട്ടുണ്ട്.മകളുടെ കൈയ്യില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പ്രണയ വിവരം അച്ഛനോട് പറഞ്ഞത്. തുടര്‍ന്ന് യുവാവിന്റെ വീട്ടിലെത്തി ഇയാൾ ബഹളം വെച്ചു. തിരികെ വന്ന ഇയാള്‍ മകളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അതിന് ശേഷമാണ് കളനാശി കുടിപ്പിച്ചത്.
പെണ്‍കുട്ടിയുടെ ഫോണ്‍ നേരത്തെ ഇയാൾ പിടിച്ചുവെച്ചിരുന്നു. ഫോണ്‍ ഉപയോഗിക്കുന്നതിന് മകളെ വിലക്കിയിരുന്നു. എന്നാല്‍ മറ്റൊരു ഫോണ്‍ ഉപയോഗിച്ച് പെണ്‍കുട്ടി സഹപാഠിയുമായുള്ള സൗഹൃദം തുടരുകയായിരുന്നു. കമ്പി വടികൊണ്ട് ഉള്ള അടിയിൽ കുട്ടിയുടെ കൈയ്യും കാലും ഒടിഞ്ഞു. കുട്ടിയുടെ അമ്മയെയും സഹോദരനെയും വീടിന് പുറത്താക്കിയ ശേഷമാണ് കുട്ടിയെ ഇയാൾ ഉപദ്രവിച്ചത്. പെണ്‍കുട്ടിയെ വിഷം കുടിപ്പിച്ചശേഷം ഇയാള്‍ പുറത്തേക്ക് പോവുകയായിരുന്നു. അമ്മ അകത്ത് കയറി നോക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ വായില്‍ വിഷം ചെന്ന നിലയിലായിരുന്നു. ഉടനെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കളനാശിനിയുടെ മൂടി കടിച്ച് തുറന്നപ്പോള്‍ അബദ്ധത്തില്‍ അത് വായില്‍ പോയി എന്നണ് പ്രതി ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം ആലുവ വെസ്റ്റ് പോലീസിനെ അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയിലും അച്ഛൻ വിഷം കുടിപ്പിച്ചുവെന്നാണുള്ളത്. മൊഴിയെടുത്ത മജിസ്‌ട്രേറ്റിനോടും ഇക്കാര്യം കുട്ടി ആവര്‍ത്തിച്ചു. ഈ മൊഴിപ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മകളുടെ കൈയ്യിലുണ്ടായിരുന്ന വിഷക്കുപ്പി താന്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നാണ് അച്ഛൻ പോലീസിനോട് പറഞ്ഞത്. പ്രതി ഇപ്പോൾ റിമാൻഡിലാണ്.