2024ലെ പൊതു- സ്വകാര്യ മേഖലകളിലെ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. അടുത്ത വര്‍ഷത്തെ ഔദ്യോഗിക കലണ്ടറിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. അടുത്ത വര്‍ഷം പൊതു- സ്വകാര്യ മേഖലയ്ക്ക് അവധി ദിവസങ്ങള്‍ തുല്യമായിരിക്കും.
പുതുവത്സരവമാണ് അടുത്ത വര്‍ഷത്തെ ആദ്യ പൊതു അവധി. ചെറിയ
പെരുന്നാളിനാണ് അടുത്ത വര്‍ഷം ആദ്യം ദൈര്‍ഘ്യമേറിയ അവധി ദിവസങ്ങള്‍ ലഭിക്കുക. റമദാന്‍ ഇരുപത്തിയൊന്‍പത് മുതല്‍ ശവ്വാല്‍ മൂന്ന് വരെയായിരിക്കും ചെറിയ പെരുന്നാള്‍ അവധി. മാസപ്പിറവിയുമായി ബന്ധപ്പെട്ട് ദിവസങ്ങളില്‍ മാറ്റമുണ്ടായേക്കാം.
ബലിപെരുന്നാളിനോട് അനുബന്ധിച്ച് നാല് ദിവസമാണ് അവധി ലഭിക്കുക .അറഫ ദിനം മുതല്‍ ദുല്‍ഹജ്ജ് പന്ത്രണ്ട് വരെയായിരിക്കും ബലിപെരുന്നാള്‍ അവധി. ജൂലൈ മൂന്നാം വാരത്തോടെ ഇസ്ലാമിക പുതുവര്‍ഷത്തോട് അനുബന്ധിച്ചുള്ള പൊതു അവധിയും ലഭിക്കും. സെപ്റ്റംബറില്‍ നബിദിന അവധിയും ലഭിക്കും. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 2,3 തീയതികളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.