അബുദബിയില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ഇത്തിഹാദ് റെയില്‍. അബുദബി നഗരത്തില്‍ നിന്നും അല്‍ദന്നയിലേക്കാണ് സര്‍വീസ്. അഡ്‌നോക് ജീവനക്കാര്‍ക്കാണ് ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയുക. അബുദബി നഗരത്തില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അല്‍ദന്നയില്‍ മൂപ്പതിനായിരത്തോളം താമസക്കാരുണ്ട്. ഇവിടെയ്ക്ക് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നതിന് ഇത്തിഹാദ് റെയിലും അബുദബി എണ്ണകമ്പനിയായ അഡ്‌നോകും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു.
1970കള്‍ മുതല്‍ അഡ്‌നോക്കിന്റെ ജീവനക്കാര്‍ കൂടുതലായി താമസിച്ച് വരുന്ന മേഖലായണ് അല്‍ദന്ന. പുതിയ കരാര്‍ പ്രകാരം അഡ്‌നോകിന്റെ ജീവനക്കാര്‍ക്ക് അല്‍ദന്നയ്ക്കും അബുദബി നഗരത്തിനും ഇടയില്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യാം. കരാര്‍ ഒപ്പുവെയ്ക്കല്‍ ചടങ്ങില്‍ അബുദബി ഡെവലപ്‌മെന്റ് ഓഫീസ് ചെയര്‍മാന്‍ ഷെയ്ഖ് തെയാദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎഇ വ്യവയാ മന്ത്രി ഡോ.സുല്‍ത്താന്‍ അല്‍ ജാബര്‍ എന്നിവര്‍ പങ്കെടുത്തു.
ലോകത്തോര സഞ്ചാരസൗകര്യം ഒരുക്കുക എന്ന ഇത്തിഹാദ് റെയിലിന്റെ കാഴ്ച്ചപാടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ട്രെയിന്‍ സര്‍വീസ് എന്ന് ,യെ്ഖ് തെയാദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് വൈകാതെ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇത്തിഹാദ് റെയില്‍. 2030-ഓട് കൂടി പ്രതിവര്‍ഷം 36.5 ദശലക്ഷയാത്രക്കാരേയാണ് ഇത്തിഹാദ് റെയില്‍ പ്രതീക്ഷിക്കുന്നത്.
എന്‍ടിവി,അബുദബി