യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയ്ക്ക് ദുബൈയില്‍ തുടക്കം. ലോക നേതാക്കള്‍ ദുബൈയിലേക്ക് എത്തി തുടങ്ങി. അന്താരാഷ്ട്ര സമൂഹത്തെ രാജ്യത്തേയ്ക്ക് സ്വാഗതം ചെയ്ത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എത്തും. കനത്ത സുരക്ഷയില്‍ ദുബൈ.2023നെ സുസ്ഥിരതാ വര്‍ഷമായി ആചരിച്ച് ദീര്‍ഘകാലത്തെ ഒരുക്കത്തിന് ശേഷമാണ് കോപ് 28നായി ലോകനേതാക്കളെ യുഎഇ വരവേല്‍ക്കുന്നത്.
പതിമൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ ആദ്യ മൂന്ന് ദിവസം ലോക നേതാക്കള്‍ സംസാരിക്കും. ബ്രിട്ടനിലെ ചാള്‍സ് രാജാവ്, യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, വിവിധ അറബ് ഭരണാധികാരികള്‍ എന്നിവരാണ് ആദ്യ ദിനം ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ പ്രത്യേക ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയില്‍ എത്തും.
വെള്ളായാഴ്ച മോദി തിരികെ മടങ്ങും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കില്ല. ക്ാലാവസ്ഥാ വ്യതിയാനം, ഫോസില്‍ ഇന്ധനങ്ങളുടെ ഭാവി, കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കുന്നതിനുള്ള നടപടികള്‍, മലിനീകരണം തടയാനുള്ള സാങ്കേതിക വിദ്യകള്‍, ശുദ്ധ ഊര്‍ജ ശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. വെള്ളിയാഴ്ച പല്‌സീന്‍ പ്രസിഡന്‍ര് മഹമൂദ് അബ്ബാസ്, ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവര്‍ എത്തും. യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേല്‍ പലസ്തീന്‍ നേതാക്കള്‍ ഒരേ വേദിയിലെത്തുന്നത് ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.
യുദ്ധവുമായി ബന്ധപ്പെട്ട് അറബ് നേതാക്കളുമായി ചര്‍ച്ച നടത്തും. കനത്ത സുരക്ഷയിലാണ് ഉച്ചകോടി നടക്കുന്നത്. ഡിസംബര്‍ 9,10 ദിവലസങ്ങളിലാണ് രണ്ടാമത്തെ സെഷന്‍ നടക്കുന്നത്. ഉച്ചകോടിയില്‍ ഫ്രാന്‍സിസ് മാര്‍പ്പ എത്തില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് തീരുമാനം. ഡിസംബര്‍ ഒമ്പതിന് ദുബൈ എക്‌സ്‌പോസിറ്റിയിലെ ഫെയ്ത്ത് പവിലിയനില്‍ ശ്രീ ശ്രീ രവിശങ്കര്‍ സംസാരിക്കും. ഉച്ചകോടിയുടെ സുരക്ഷാ നടപടികളുടെ ഭാഗമായി ഡിസംബര്‍ 1,2,3 ദിവസങ്ങളില്‍ രാവിലെ ഷെയ്ഖ് സായിദ് റോഡ് ഭാഗികമായി അടച്ചിടും. വേള്‍ഡ് ട്രേഡ് സെന്റര്‍ മുതല്‍ എക്‌സ്‌പോസിറ്റി ഇന്റര്‍സെഷന്‍ വരെ രാവിലെ 7 മുതല്‍ 11 വരെ ഗതാഗതം അനുവദിക്കില്ല.