റെക്കോഡ് വിലയിലെത്തിയ ശേഷം 10 ദിവസമായി താഴോട്ടുവന്ന സ്വർണ വിലവീണ്ടും കുതിച്ചുയർന്നു. ഗ്രാമിന് 100 രൂപയും പവന് 800 രൂപയമാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ പവന് 46120 രൂപയായി. ഗ്രാമിന് 5765 രൂപയാണ് ഇന്നത്തെ വില.
ഡിസംബർ നാലിനാണ് സ്വർണം ചരിത്രത്തിലെ ഏക്കാലത്തെയുംഉയർന്ന വിലയായ 47,080 രൂപയിലെത്തിയത്. തുടർന്ന് ഘട്ടംഘട്ടമായി ഇടിഞ്ഞു. ഇടയ്ക്ക് രണ്ടു ദിവസം നേരിയ വർധനവ് രേഖപ്പെടുത്തിയെങ്കിലും ഇന്നലെ ഈ മാസത്തഏറ്റവും കുറഞ്ഞ വിലയ്ക്കാണ് വിപണനം നടന്നത്. 45,320 രൂപയായിരുന്നു ഇന്നലെ ഒരു പവൻ വില. 10ദിവസം കൊണ്ട് 1,760 രൂപയാണ് കുറഞ്ഞത്.
സ്വര്‍ണ വില ഇനിയും കുറയുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് ഇന്നത്തെ വിപണി നിലവാരം. അതേസമയം, ഓഹരി വിപണിയില്‍ വലിയ കുതിപ്പ് തുടരുകയാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല. എങ്കിലും അടുത്ത വര്‍ഷം നിരക്ക് കുറയ്ക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് സ്വര്‍ണവില കുതിച്ചുകയറിയത്.
ഇന്ന് യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനത്തെ തുടർന്ന് സ്വർണ്ണം ട്രായ് ഔൺസിന് 50 ഡോളർ വർധിച്ചിരുന്നു. ഇതിനുപുറമേ, രൂപ കൂടുതൽ ദുർബലമായതും സ്വർണ വില വർധനക്ക് കാരണമായി. ഇന്ന് ഡോളറിനെതിരെ 83.40 രൂപരൂപയാണ് വിനിമയ നിരക്ക്.