Wednesday, January 15, 2025
HomeNewsCrimeകൊല്ലത്ത് വയോധികക്ക് മരുമകളുടെ ക്രൂര പീഡനം; പ്ലസ്ടു അധ്യാപികയായ മരുമകൾക്കെത്തിരെ കേസ് എടുത്ത് പോലീസ്

കൊല്ലത്ത് വയോധികക്ക് മരുമകളുടെ ക്രൂര പീഡനം; പ്ലസ്ടു അധ്യാപികയായ മരുമകൾക്കെത്തിരെ കേസ് എടുത്ത് പോലീസ്

കൊല്ലം തേവലക്കരയിൽ എൺപതുകാരിയെ മർദ്ദിച്ച മരുമകൾക്കേതിരെ കേസ് എടുത്ത് പോലീസ്. ഏലിയാമ്മ വർഗീസിനെയാണ് മരുമകൾ മർദിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്. നാലുമാസം മുൻപ് മർദനമേറ്റ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ഹയർ സെക്കൻഡറി അധ്യാപികയായ മരുമകൾ മഞ്ജു മോൾ തോമസിനെയാണ് കസ്റ്റഡിയിലെടുത്തത്. വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ഏലിയാമ്മയുടെ പേരിലുള്ള വസ്തു എഴുതി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കസേരയിലിരുന്ന വയോധികയെ മരുമകൾ പിടിച്ചുതള്ളുന്നതായും വയോധിക നിലത്തേക്ക് മറിഞ്ഞുവീഴുന്നതായും ദൃശ്യങ്ങളിൽ വ്യക്തമായിക്കാണാം. മകൻ വീട്ടിലില്ലായിരുന്ന സമയത്താണ് തനിക്ക് നേരെ മർദനമുണ്ടാകുന്നതെന്ന് ഏലിയാമ്മ നൽകിയ പരാതിയിൽ പറയുന്നു.

ഇതിനുശേഷവും മരുമകൾ വയോധികയെ മർദിക്കാറുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. മരുമകൾ തന്റെ മുടിയ്ക്ക് കുത്തിപ്പിടിച്ചെന്നും നെഞ്ചിലും അടിവയറ്റിലും നടുവിലും ചവിട്ടിയെന്നും ഏലിയാമ്മയുടെ പരാതിയിലുണ്ട്. ഇരുമ്പ് വടികൊണ്ട് മർദിക്കാൻ മരുമകൾ ശ്രമിച്ചതായും ഇവർ പറയുന്നു. ഏലിയാമ്മയുടെ മകന്റെ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഇതേത്തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. മരുമകളെ തെക്കുംഭാഗം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മരുമകളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments