ഗാസയിലെ ജനങ്ങള്‍ക്ക് ശൈത്യകാലത്തെ നേരിടുന്നതിന് സഹായം എത്തിക്കാന്‍ യുഎഇ ഒരുങ്ങുന്നു. ജാക്കറ്റുകളും,ബ്ലാങ്കറ്റുകളും ആണ് എത്തിച്ച് നല്‍കുക. നാല് ലക്ഷത്തിലധികം ജാക്കറ്റുകള്‍ യുഎഇ ഗാസയില്‍ എത്തിക്കും. ഗാസ മുനമ്പില്‍ അഭയാര്‍ത്ഥി കേന്ദ്രങ്ങളിലും താത്കാലിക കൂടാരങ്ങളിലും കഴിയുന്ന ലക്ഷക്കണക്കിന് പലസ്തീനികളുടെ ദുരിതം ശൈത്യം എത്തിയതോടെ ഇരട്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആണ് ശൈത്യകാലത്തെ നേരിടുന്നതിനുള്ള വസ്ത്രങ്ങള്‍ യുഎഇ എത്തിച്ച് നല്‍കുന്നത്.
നാല് ലക്ഷത്തിലികം ജാക്കറ്റുകള്‍ ഉടന്‍ യുഎഇ ഗാസയില്‍ എത്തിക്കും. ഈജിപ്തില്‍ നിര്‍മ്മിച്ച ജാക്കറ്റുകള്‍ അല്‍ അരിഷില്‍ ആണ് എമിറേറ്റ്‌സ് റെഡ്‌ക്രെസന്റ് വിതരണത്തിനായി നല്‍കുക. ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ മുഴുവന്‍ പൂര്‍ത്തിയായതായി എമിറേറ്റ്‌സ് റെഡ്‌ക്രെസന്റ് അറിയിച്ചു. ഇത് കൂടാതെ ബ്ലാങ്കറ്റുകളും, ഹീറ്ററുകളും,തണുക്കാലത്ത് ഉപയോഗിക്കുന്ന കൈയ്യുറകളും യുഎഇ ഗാസയിലേക്ക് എത്തിക്കും.
തണുക്കാലത്തെ നേരിടുന്നതിനുള്ള പതിനഞ്ച് ലക്ഷത്തോളം വസ്ത്രങ്ങളും ബ്ലാങ്കറ്റുകളും യുഎഇ നേരത്തെ ഗാസയില്‍ എത്തിച്ച് നല്‍കിയിരുന്നു. ഇതുവരെ 9296 ടണ്‍ സഹായം ആണ് യുഎഇ 121 ലോറികളിലും 120 വിമാനങ്ങളിലുമായി ഗാസയിലെ ജനങ്ങള്‍ക്ക് എത്തിച്ച് നല്‍കുന്നത്. റഫാ അതിര്‍ത്തിക്ക് സമീപത്ത് ഈജിപ്തില്‍ എമിറേറ്റ്‌സ് റെഡ്‌ക്രെസന്റ് സഹായവസ്തുക്കള്‍ ശേഖരിക്കുന്നതിനായി വെയര്‍ഹൗസ് തുറന്നിട്ടുണ്ട്.