നിക്ഷേപകരേയും വിവിധ മേഖലകളിലെ വിദഗദ്ധരേയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായി അഞ്ച് തരം വീസകള്‍ കൂടി സൗദി അറേബ്യ പ്രഖ്യാപിച്ചു. സ്‌പോണ്‍സര്‍ ഇല്ലാത്ത പ്രീമിയം വീസകള്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.സൗദി വിഷന്‍ 2030-ന്റെ ഭാഗമായിട്ടാണ് പുതിയ വീസകള്‍ അവതരിപ്പിച്ചിരിക്കുന്നത്.സമ്പദ്ഘടനയെ വൈവിധ്യവത്കരിക്കുന്നതിനും രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപകരേയും പ്രതിഭകളേയും ആകര്‍ഷിക്കുന്നതിനുമായി സൗദി ഭരണകൂടം നടത്തിവരുന്ന പദ്ധതികളുടെ തുടര്‍ച്ചയാണ് പ്രീമിയ വിഭാഗത്തിലുള്ള അഞ്ച് പുതിയ വീസകള്‍.
പ്രത്യേക കഴിയുള്ളവര്‍, പ്രതിഭകള്‍, നിക്ഷേപകര്‍, സംരംഭകര്‍,റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ എന്നി വിഭാഗത്തിലാണ് സൗദി പൂതിയ വീസകള്‍ അനുവദിക്കുന്നത്.ശാസ്ത്രം, ഗവേഷണം, ആരോഗ്യം എന്നി രംഗങ്ങളില്‍ പ്രത്യേക കഴിവ് തെളിയിച്ചവര്‍ക്കാണ് ഒന്നാം വിഭാഗത്തില്‍ പ്രീമിയം വീസ ലഭിക്കുക . സാംസ്‌കാരിക -കായിക രംഗങ്ങളിലെ പ്രതിഭകള്‍ ആണ് രണ്ടാം വിഭാഗം. സൗദി അറേബ്യയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്കും രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകളോ നൂതന സ്ഥാപനങ്ങളോ ആരംഭിക്കുന്നവര്‍ക്കും പ്രീമിയം വീസ അനുവദിക്കും. രാജ്യത്തെ റിയല്‍എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തുന്നവര്‍ ആണ് അഞ്ചാമത്തെ വിഭാഗം.
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സൗദി പ്രീമിയം റെസിഡന്‍സി സെന്റര്‍ ആണ് വീസകള്‍ അനുവദിക്കുന്നത്.