ഇന്‍ഡ്യാ മുന്നണിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നയിക്കും. മുന്നണി അധ്യക്ഷനായി ഖാര്‍ഗെയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം, കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിൽ വിർച്വലായി നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഈ പദവിക്കായി ആദ്യം രംഗത്തുണ്ടായിരുന്നു. എന്നാല മുന്നണിയെ കോണ്‍ഗ്രസ് നയിക്കട്ടെയെന്ന അഭിപ്രായം നിതീഷ് എടുത്തതോടെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ തെരഞ്ഞെടുക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
മുതിർന്ന നേതാക്കളായ ശരദ് പവാർ, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിൻ, ചെന്നൈയിൽ നിന്ന് കനിമൊഴി കരുണാനിധി എന്നിവർ വീഡിയോ കോൺഫറൻസിംഗിലൂടെ യോഗത്തിൽ പങ്കെടുത്തു. എന്നാൽ, മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പരിപാടി മൂലം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഇന്ത്യ സഖ്യത്തിന്‍റെ മുൻ യോഗത്തിൽ മമത ബാനർജിയും എസ് പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവും മല്ലികാർജുൻ ഖാർഗെയുടെ പേര് സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചിരുന്നു.