ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി അജ്മാനും. നിരോധനം എമിറേറ്റില്‍ പ്രാബല്യത്തില്‍ വന്നു. യുഎഇ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി.രാജ്യത്ത് ഒറ്റത്തണയുള്ള പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കാനാണ് തീരുമാനം. യുഎഇ ഭരണകൂടത്തിന്റെ ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആണ് അജ്മാന്‍ അടക്കമുള്ള വിവിധ എമിറേറ്റുകളില്‍ നിരോധനം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
അജ്മാനില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഉണ്ടെന്ന് മുന്‍സിപ്പാലിറ്റി ആന്റ് പ്ലാനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. എമിറേറ്റിലെ മുഴുവന്‍ ഷോപ്പിംഗ് സെന്ററുകള്‍ക്കും വ്യാപാരകേന്ദ്രങ്ങള്‍ക്കും നിരോധനം ബാധകമാണെന്നും അജ്മാന്‍ മുന്‍സിപ്പാലിറ്റി അറിയിച്ചു. ഒറ്റത്തണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ യുഎഇയില്‍ ധാരളമായി ഉത്പാദിപ്പിക്കുന്നുണ്ടെന്ന് അജ്മാന്‍ മുന്‍സിപ്പാലിറ്റി പൊതുജനാരോഗ്യ സുരക്ഷ പരിസ്ഥിതി വകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖാലിദ് മുഈന്‍ അല്‍ ഹൊസനി പറഞ്ഞു.
പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുകയാണ് ലക്ഷ്യം. പരിസ്ഥിതി സൗഹൃദബാഗുകളിലേക്ക് മാറുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകള്‍ക്ക് ഇരുപത്തിയഞ്ച് ഫില്‍സ് ആണ് അജ്മാനിലും നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.