രണ്ടാമത് രാജ്യാന്തര ആയുഷ് സമ്മേളനത്തിന് ദുബൈ വേള്‍ഡ് ട്രേയ്ഡ് സെന്ററില്‍ തുടക്കമായി. വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്നലെ ആരംഭിച്ച
സയന്‍സ് ഇന്ത്യ ഫോറവും ആയുഷ് മന്ത്രാലയവും ചേര്‍ന്നാണ് രണ്ടാമത് ആയുഷ് കോണ്‍ഫറന്‍സ് ദുബൈയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. പരമ്പരാഗത വൈദ്യശാസ്ത്രത്തിലും മെഡിക്കല്‍ ടൂറിസത്തിലും ഇന്ത്യ-യുഎഇ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു വി.മുരളീധരന്‍ പറഞ്ഞു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്രമായ സഹകരണത്തെക്കുറിച്ചും കൂടുതല്‍ സാധ്യതകളെക്കുറിച്ചും ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ വിശദീകരിച്ചു. പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിലെ ചര്‍ച്ചകള്‍ക്കും സഹകരണത്തിനുമുള്ള വേദിയായിട്ടാണ് ആയുഷ് രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കപ്പെടുന്നത്.
ഗള്‍ഫില്‍ അടക്കം ആയൂര്‍വേദത്തിന് കൂടുതല്‍ പ്രചാരണവും പ്രാധാന്യവും ലഭിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.വിവിധ സ്ഥാപനങ്ങളുടെ നൂറിലധികം സ്റ്റാളുകള്‍ ആണ് ആയുഷ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. മധ്യപൂര്‍വ്വദേശം, ആഫ്രിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ,അമേരിക്ക എന്നിവടങ്ങളില്‍ നിന്നായി ആയിരത്തഞ്ചൂറിലിധികം വിദഗദ്ധരെ ആണ് സമ്മേളനത്തില്‍ പ്രതീക്ഷിക്കുന്നത്. നിരവധി ചര്‍ച്ചകളും സംവാദങ്ങളും ഇന്നും നാളെയുമായി ആയുഷ് കോണ്‍ഫറന്‍സില്‍ നടക്കും. മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും ഗവേഷകരും വിദ്യാര്‍ത്ഥികളും വ്യവസായികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മുന്നൂറിലധികം ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും ഉണ്ടാകും.
എന്‍ടിവി,ദുബൈ