വിഗ്രഹപ്രതിഷ്ഠയ്ക്ക് ഒരുങ്ങി അബുദബിയിലെ ഹിന്ദുക്ഷേത്രം. ഫെബ്രുവരി പതിനാലിനാണ് ക്ഷേത്രോദ്ഘാടനം. അവസാനവട്ട നിര്‍മ്മാണപ്രവര്‍ത്തികള്‍ ആണ് ഇപ്പോള്‍ ക്ഷേത്രത്തില്‍ നടക്കുന്നത.ഫെബ്രുവരി പതിനാലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അബുദബിയിലെ ബാപ്‌സ് ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. പതിനാലിന് രാവിലെ വിഗ്രഹപ്രതിഷ്ഠയും വൈകിട്ട് ക്ഷേത്രസമര്‍പ്പണവും നടക്കും.ഉദ്ഘാടന ദിവസം പൊതുജനങ്ങക്ക് പ്രവേശനം ഇല്ല. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് പ്രവേശനം.
ഫെബ്രുവരി പതിനെട്ട് മുതല്‍ ആണ് ക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക. ഇരുപത്തിയേഴ് ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജസ്ഥാന്‍ ഗുജറാത്ത് എന്നിവടങ്ങളില്‍ നിന്നും എത്തിച്ച ശിലകള്‍ ആണ് ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. രണ്ടായിരത്തിലധികം ശില്‍പികള്‍ കൊത്തിയ ശിലകള്‍ എഴുനൂറ് കണ്ടെയ്‌നറുകളിലായിട്ടാണ് യുഎഇയില്‍ എത്തിച്ചത്.
റെഡ് സ്റ്റോണിലും ഇറ്റാലിയന്‍ മാര്‍ബിളിലും ആണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അബുദബിയില്‍ അബുമുറൈഖയിലാണ് ബാപ്‌സ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യുഎഇ ഭരണകൂടം അനുവദിച്ച ഇരുപത്തിയേഴ് ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചത്.