യുഎഇയില്‍ തൊഴില്‍വീസകളില്‍ ജനസംഖ്യാപരമായ വൈവിധ്യം പാലിക്കണം എന്ന നിബന്ധനയില്‍ ഇളവ് വന്നതായി സൂചന.നേരത്തെ തടസ്സം നേരിട്ട ചില കമ്പനികള്‍ക്ക് പുതിയ തൊഴില്‍വീസകള്‍ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കന്‍ കഴിയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മാനവവിഭവശേഷി മന്ത്രാലയം ഇതുവരെ ഔദ്യോഗകമായി പ്രതികരിച്ചിട്ടില്ല.
യുഎഇയിലെ സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരില്‍ ഇരുപത് ശതമാനം പേര്‍ വ്യത്യസ്ഥ രാജ്യക്കാര്‍ ആയിരിക്കണം എന്ന നിബന്ധനയില്‍ താത്കാലിക ഇളവ് വന്നതായാണ് വീസ സേവദാതാക്കളും ബിസനസ് സെന്ററുകളും സൂചന നല്‍കുന്നത്. ഈ നിബന്ധനയെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്ന ചില ജീവനക്കാരുടെ വീസ അപേക്ഷകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വീസ സേവനദാതാക്കള്‍ വ്യക്തമാക്കി.
പുതിയ നിബന്ധന പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് വീസ അപേക്ഷകള്‍ നിരസിക്കപ്പെട്ട കമ്പനികള്‍ക്കും വീണ്ടും അപേക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വീസ സേവന ദാതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇരുപത് ശതമാനം വൈവിധ്യവത്കരണം പിന്‍വലിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ഇല്ല. കഴിഞ്ഞ ഒരാഴ്ച്ചയില്‍ അധികമായി യുഎഇയില്‍ ചില കമ്പനികളില്‍ നിന്നും തൊഴില്‍ വീസ അപേക്ഷകള്‍ സ്വീകരിക്കപ്പെട്ടിരുന്നില്ല.
ഇരുപത് ശതമാനം ജനസംഖ്യ വൈവിധ്യം പാലിക്കണം എന്ന നിര്‍ദ്ദേശം ആണ് കമ്പനികള്‍ക്ക് ലഭിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യക്കാരുടെ വീസ അപേക്ഷകള്‍ ആണ് നിരസിക്കപ്പെട്ടത്. ഇത് തൊഴില്‍ അന്വേഷകരായ ഇന്ത്യക്കാരേയും തൊഴില്‍മാറ്റത്തിന് ഒരുങ്ങിയ പ്രവാസികളേയും പ്രതിസന്ധിയിലാക്കിയിരുന്നു.