അബുദബിയില്‍ ആരോഗ്യ മേഖലയില്‍ ആയിരത്തി ഇരുന്നൂറിലധികം ഇമറാത്തികള്‍ക്ക് നിയമനം നല്‍കി. ആരോഗ്യ മേഖലയില്‍ നടത്തിയ സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നിമയനം. വിവിധ മെഡിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍ മേഖലകളിലാണ് ഇമറാത്തികള്‍ തൊഴില്‍ നേടിയത്.ആരോഗ്യ മേഖലയിലെ തൊഴിലുകളിലേക്ക് കൂടുതല്‍ ഇമറാത്തികളെ നിയമിക്കുകയാണ് അബുദബി ആരോഗ്യ വകുപ്പ്. ഇമറാത്തികളെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി ആറ് മാസം മുമ്പാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിലൂടെ ആയിരത്തി ഇരുന്നൂറിലധികം ഇമറാത്തികള്‍ തൊഴില്‍ നേടി.
വിവിധ മെഡിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നിയമനം നല്‍കിയത്. അബുദബി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന തൗതീന്‍ പദ്ധതിയിലൂടെ പ്രതിവര്‍ഷം 12 ശതമാനം സ്വദേശികളെ നിയമിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യവകുപ്പ് ചെയര്‍മാന്‍ മന്‍സൂര്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. രാജ്യത്തെ മുന്‍നിര ആരോഗ്യ കേന്ദ്രങ്ങളാക്കി നിലനിര്‍ത്തുന്നതിനുള്ള അബുദബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശനുസരണണമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ സ്വദേശിവത്കരണത്തിനായി കാബിനറ്റ് പാസാക്കിയ നാഷണല്‍ ഹെല്‍ത്ത് കെയര്‍ പ്രോഗ്രാം വഴിയാണ് നിയമനം നടപ്പിലാക്കുന്നത്. നാഫിസിന്റെ സഹയാത്തോടെയാണ് നിയമനം.
മെഡിക്കല്‍, ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ അക്കാദമിക് ട്രെയിനിംഗ് പ്രോഗ്രാമുകളിലൂടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ പതിനായിരം ഇമറാത്തികള്‍ക്ക് നിയമനം നല്‍കും. ഡോക്ടര്‍മാര്‍, നഴ്‌സിംഗ് സ്റ്റാഫ്, ഹെല്‍ത്ത് കെയര്‍ പ്രൊഫഷനുകള്‍ തുടങ്ങിയ മെഡിക്കല്‍ പ്രൊഫഷനുകളും, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹ്യൂമന്‍ റിസോഴ്‌സ്, അക്കൗണ്ടിംഗ്, ഫിനാന്‍സ്, നിയമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരും ഉള്‍പ്പെടുന്നുണ്ട്.