സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം നടപ്പാക്കിയത് 170 വധശിക്ഷകള്‍. ഭീകരവാദക്കേസുകളിലും ലഹരിമരുന്ന് കേസുകളിലും പിടിയിലായവരാണ് വധശിക്ഷയ്ക്ക് വിധേയമായവരില്‍ ഭൂരിഭാഗവും. ഇന്നലേയും ഒരു വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മാത്രം മുപ്പത്തിയെട്ട് പേരുടെ വധശിക്ഷയാണ് സൗദി അറേബ്യയില്‍ നടപ്പാക്കിയത്. ഡിസംബര്‍ മുപ്പത്തിയൊന്നിന് മാത്രം നാല് പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
കഴിഞ്ഞ വര്‍ഷം വധശിക്ഷ നടപ്പാക്കിയ 170 പേരില്‍ മുപ്പത്തിമൂന്ന് പേര്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പിടിക്കപ്പെട്ടവരാണ്. രാജ്യദ്രോഹക്കുറ്റത്തിന് രണ്ട് സൈനികരേയും കഴിഞ്ഞ വര്‍ഷം വധശിക്ഷയ്ക്ക് വിധേയമായി. ലഹരിമരുന്ന് കേസുകളില്‍ പിടിക്കപ്പെട്ടവരും കഴിഞ്ഞ വര്‍ഷം വധശിക്ഷയ്ക്ക് വിധേയരായി. ലഹരിമരുന്ന് കടത്തും വില്‍പ്പനയും സൗദി അറേബ്യയില്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഈ വര്‍ഷത്തെ ആദ്യ വധശിക്ഷയാണ് ഇന്നലെ നടപ്പാക്കിയത്.
ഭീകരവാദപ്രവര്‍ത്തനത്തിന് പിടിയിലായ സൗദി പൗരന്റെ വധശിക്ഷയാണ് ചൊവ്വാഴ്ച നടപ്പിലാക്കിയത്. ഔന്‍ ബിന്‍ ഹസ്സന്‍ അബ്ദുള്ള എന്ന വ്യക്തിയേയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിച്ചതിനും ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കായി കുറ്റവാളികള്‍ക്ക് കൈമാറിയതിനും ആണ് ശിക്ഷ. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വധശിക്ഷകള്‍ നടപ്പാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ.