Sunday, December 22, 2024
HomeNewsKeralaഉറക്കിയശേഷം അമ്മ അലക്കാൻ പോയി; തിരികെയെത്തിയപ്പോൾ 3 വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ

ഉറക്കിയശേഷം അമ്മ അലക്കാൻ പോയി; തിരികെയെത്തിയപ്പോൾ 3 വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ

‌കോഴിക്കോട് പേരാമ്പ്രയിൽ മൂന്ന് വയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ആൽബിൻ-ജോബിറ്റ ദമ്പതികളുടെ മകൾ അനീറ്റയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുളിമുറിയിലെ ബക്കറ്റിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുഞ്ഞിനെ ഉറക്കിക്കിടത്തി അമ്മ തുണി അലക്കാൻ പോയി, തിരിച്ചെത്തിയപ്പോഴാണ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം ആൽബിന്റെ മാതാപിതാക്കൾ അടുത്ത മുറിയിലുണ്ടായിരുന്നെങ്കിലും അപകടം നടന്നത് അറിഞ്ഞില്ല. ഉടൻതന്നെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments