യുഎഇയില്‍ വീണ്ടും ശക്തമായ മഴ എത്തുന്നു. ഞായറാഴ്ച മുതല്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. താപനിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തും എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ യുഎഇയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയകാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ന്യൂനമര്‍ദ്ദം ആണ് കാലാവസ്ഥാ മാറ്റം കൊണ്ടുവരിക.
ആകാശം മേഘാവൃതമാവുകയും മഴ അനുഭവപ്പെടുകയും ചെയ്യും. ചിലയിടങ്ങളില്‍ മഴയ്‌ക്കൊപ്പം ആലിപ്പഴവര്‍ഷവും ഇടിയും മിന്നലും ഉണ്ടാകും എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച്ചയോട് കൂടി ന്യുനമര്‍ദ്ദത്തില്‍ മാറ്റം വരും.കാറ്റിന്റെ വേഗത മണിക്കൂറില്‍ നാല്‍പ്പത്തിയഞ്ച് കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കും എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.അറബിക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ദമായരിക്കും എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വാരാന്ത്യത്തിലും യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴ അനുഭവപ്പെട്ടിരുന്നു. രാജ്യത്ത് തണുപ്പും വര്‍ദ്ധിച്ചിരിക്കുകയാണ്.
കുറഞ്ഞ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് രേഖപ്പെടുത്തുന്നത്. ഫെബ്രുവരി നാലിന് ജബല്‍ ജയ്‌സില്‍ രേഖപ്പെടുത്തിയ 3.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ സീസണിലെ കുറഞ്ഞ താപനില . വരും ദിവസങ്ങളില്‍ താപനിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ഫെബ്രുവരിയില്‍ കൂടുതല്‍ മഴയ്ക്ക സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗദ്ധര്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്.