രണ്ടര വയസുകാരന്‍ ഡേ കെയറില്‍ നിന്ന് ഒറ്റയ്ക്ക് വീട്ടിലെത്തിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. അതീവ ഗൗരവമുള്ള വിഷയമാണിതെന്ന് മന്ത്രി. ഡേ കെയറുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
ഒരു വീട് എടുത്ത് ഡേ കെയര്‍ സെന്റര്‍ എന്ന ബോര്‍ഡ് എഴുതി വെക്കുന്നത് പൊതുപ്രവണതയാണ്. ആളുകള്‍ കുഞ്ഞുങ്ങളെ കൊണ്ടു പോയി ചേര്‍ക്കും. പഠിപ്പിക്കുന്ന അധ്യാപകര്‍, ആയമാര്‍ എന്നിവരുടെ യോഗ്യതകള്‍ പോലും പരിശോധിക്കുന്നില്ല. ചിലതിന് സര്‍ക്കാരില്‍ നിന്ന് വേണ്ട സര്‍ട്ടിഫിക്കറ്റ് പോലും ഉണ്ടാകില്ല. സ്വന്തമായി ഒരു സിലബസ് ഉണ്ടാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമുണ്ടാകില്ലെന്നും മന്ത്രി വി ശിവൻകുട്ടി വിമര്‍ശിച്ചു.
കേരളത്തില്‍ പലയിടത്തും നടക്കുന്ന ഒരു പ്രവണതയാണിതെന്നും മന്ത്രി പറഞ്ഞു. ഇതൊരു പൊതുപ്രശ്‌നമായി മാറിക്കഴിഞ്ഞു. സര്‍ക്കാര്‍ ഇത് ഗൗരവമായി തന്നെ കാണും. ഡേ കെയറില്‍ നിന്ന് ഇറങ്ങിപ്പോയ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി. സര്‍ക്കാര്‍ അല്ലേ മറുപടി പറയേണ്ടതെന്നും മന്ത്രി ചോദിച്ചു.