Friday, December 27, 2024
HomeNewsGulfമഴയത്ത് അഭ്യാസപ്രകടനം: നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്ത് ഷാര്‍ജ പൊലീസ്

മഴയത്ത് അഭ്യാസപ്രകടനം: നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്ത് ഷാര്‍ജ പൊലീസ്

ഷാര്‍ജയില്‍ മഴ സമയത്ത് വാഹനങ്ങളില്‍ സാഹസിക പ്രകടനങ്ങള്‍ നടത്തിയതിന് 11 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. സാഹസിക പ്രകടങ്ങള്‍ക്കായി ഒത്തുകൂടിയ 84 വാഹനങ്ങളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. നിയമ ലംഘകര്‍ക്ക് രണ്ടായിരം ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റും 60 ദിവസത്തേയ്ക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.

മഴ സയമങ്ങളില്‍ പൊലീസ് നല്‍കിയ അപകട മുന്നറിയിപ്പുകള്‍ അവഗണിച്ച് റോഡില്‍ വാഹനം ഉപയോഗിച്ച് സാഹസിക പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെയാണ് നടപടി. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് 11 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതിനു പുറമേ സഹാസിക ഡ്രൈവിംഗ് നടത്തുന്നതിനായി ഒത്തുചേര്‍ന്ന 84 വാഹനങ്ങളും കണ്ടുകെട്ടിയതായി ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡിലെ ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗം അറിയിച്ചു. സ്വയം അപകടമുണ്ടാക്കുകയും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരായണ് നടപടി.

നിയമ ലംഘകര്‍ക്ക് രണ്ടായിരം ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റും 60 ദിവസത്തേയ്ക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസില്‍ ്അറിയിക്കണമെന്നും ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments