ദുബൈ മെട്രോ ബ്ലുലൈന്‍ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും എന്ന് ആര്‍ടിഎ. മുപ്പത് കിലോമീറ്റര്‍ ദൂരത്തിലാണ് ബ്ലുലൈന്‍ നിര്‍മ്മിക്കുന്നത്. 2030-ന് മുന്‍പ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് ആര്‍ടിഎയുടെ തീരുമാനം.ദുബൈ മെട്രോയുടെ നിലവിലുള്ള ഗ്രീന്‍-റെഡ് ലൈനുകളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള ബ്ലൂലൈന്‍ പദ്ധതി ഈ വര്‍ഷം ആരംഭിക്കുമെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായറാണ് അറിയിച്ചത്. 2025-ല്‍ നിര്‍മ്മാണം ആരംഭിക്കും എന്നായിരുന്നു ആര്‍ടിഎ നേരത്തെ വ്യക്തമാക്കിയിരുന്നത്.മുപ്പത് കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മിക്കുന്ന റെയില്‍ പാതയുടെ 15.5 കിലോമീറ്റര്‍ ദൂരം ഭൂമിക്കടിയില്‍ ആയിരിക്കും.
നഗരത്തിലെ ഒന്‍പത് പ്രധാനകേന്ദ്രങ്ങളിലൂടെ ആണ് പുതി ലൈന്‍ പോകുന്നത്. ഇതോടെ ഈ കേന്ദ്രങ്ങളില്‍ നിന്നും ദുബൈ വിമാനത്താവളത്തിലേക്ക് ഇരുപത്തിയഞ്ച് മിനുട്ടുകള്‍ കൊണ്ട് എത്താന്‍ കഴിയും.മൊത്തം പതിനാല് സ്റ്റേഷനുകള്‍ പുതിയ പാതയില്‍ ഉണ്ടാകും എന്നും ആര്‍ടിഎ ചെയര്‍മാന്‍ അറിയിച്ചു. ദുബൈ ക്രിക്ക് ഹാര്‍ബര്‍, ഫെസ്റ്റിവല്‍ സിറ്റി, ഗ്ലോബല്‍ വില്ലേജ്, അല്‍വര്‍ഖ, മിര്‍ദിഫ്, സിലിക്കണ്‍ ഒയാസിസ്,അക്കാദമിക് സിറ്റി തുടങ്ങിയ മേഖലകളിലൂടെയാണ് ബ്ലു ലൈന്‍ കടന്നുപോകുക.ഏഴ് എലിവേറ്റഡ് സ്റ്റേഷനുകളും അഞ്ച് ഭൂഗര്‍ഭ സ്റ്റേഷനുകളുമായിരിക്കും പുതിയ പാതയില്‍ ഉണ്ടാവുക.
രണ്ട് എലിവേറ്റഡ് ട്രാന്‍സ്ഫര്‍ സ്റ്റേഷനുകളും പുതിയ ലൈനില്‍ ഉണ്ടാകും. റെഡ്‌ലൈനില്‍ സെന്റര്‍ പോയിന്റിലും ഗ്രീന്‍ലൈനില്‍ ക്രിക്ക് സ്‌റ്റേഷനിലുമായിരിക്കും പുതിയ പാതയെ ബന്ധിപ്പിക്കുക.