യുഎഇയുടെ എണ്ണേതരവിദേശ വ്യാപാരത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച എന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. 2023-ല്‍ യുഎഇയുടെ എണ്ണേതര വിദേശവ്യാപാരം 3.5 ട്രില്ല്യണായി വളര്‍ന്നെന്ന് ഷെയ്ഖ് മുഹമ്മദ് അറിയിച്ചു.എണ്ണേതിര വിദേശവ്യാപാരത്തില്‍ രാജ്യം അഭുതപൂര്‍വ്വമായ വളര്‍ച്ച കൈവരിക്കുന്നുവെന്നാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ പ്രസ്താവന. ഈ രംഗത്ത് ഓരോ ദിവസവും പുതിയ പുതിയ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടാണ് യുഎഇയുടെ മുന്നേറ്റം.
ആഗോളതലത്തില്‍ വാണിജ്യ-വ്യാപാര രംഗം തകര്‍ച്ച നേരിടുമ്പോള്‍ ആണ് യുഎഇ ഈ മേഖലയില്‍ മുന്നേറ്റം കുറിക്കുന്നതെന്നും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. 2023-ന്റെ തുടക്കത്തില്‍ തന്നെ ആ വര്‍ഷം റെക്കോര്‍ഡ് ഭേദിക്കുന്ന വളര്‍ച്ചയാണ് യുഎഇ മുന്നില്‍ കണ്ടിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നു വളര്‍ച്ച. സമഗ്രമായ പങ്കാളിത്തകരാറുകളിലൂടെ കഴിഞ്ഞ വര്‍ഷം മുഴുവനും യുഎഇ മുന്നേറ്റം തുടര്‍ന്നു എന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു.പത്ത് രാജ്യങ്ങളുമായുള്ള ഇടപാടുകളിലാണ് വന്‍ വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്.
തുര്‍ക്കിയുമായുള്ള വാണിജ്യ-വ്യാപാര ഇടപാടുകളില്‍ 103 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹോങ്കോങ്ങും ചൈനയുമായുള്ള ഇടപാടുകളില്‍ നാല്‍പ്പത്തിയേഴ് ശതമാനത്തിന്റെയും അമേരിക്കയുമായുള്ള ഇടപാടുകളില്‍ ഇരുപത് ശതമാനത്തിന്റെ വര്‍ദ്ധന പോയവര്‍ഷം രേഖപ്പെടുത്തിയെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു. രാജ്യാന്തര വ്യാപരമേഖലയില്‍ യുഎഇ ഇന്ന് സുപ്രധാന സ്ഥാപമാണ് കൈയ്യാളുന്നതെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു.