സൗദി അറേബ്യയില്‍ ഈ ശൈത്യകാലത്ത് തണുപ്പ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവെന്ന് കാലാവസ്ഥാ കേന്ദ്രം. രണ്ട് പതിറ്റാണ്ടിനിടയില്‍ ഏറ്റവും കുറവ് തണുപ്പ് അനുഭവപ്പെട്ട ശൈത്യകാലം ആണ് കടന്നുപോകുന്നത്.പതിവിന് വിപരീതമായി കടുത്ത തണുപ്പിലേക്ക് കടക്കാതെ സൗദിയിലെ ശൈത്യകാലം വിടവാങ്ങുന്നുവെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറവ് തണുപ്പാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. രാജ്യത്ത് എവിടെയും താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴേയ്ക്ക് ഇത്തവണ എത്തിയില്ല. അതിശൈത്യം അനുഭവപ്പെടുന്ന അല്‍മുറബ്ബനിയ്യ സീസണിലും തണുപ്പ് പതിനിലും കുറഞ്ഞെന്ന് സൗദി ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തുറൈഫിലാണ് ശൈത്യകാലത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്താറുള്ളത്.
മൈസ് ഏഴ് ഡിഗ്രിയിലേക്ക് വരെ ഇവിടെ മുന്‍വര്‍ഷങ്ങളില്‍ താപനില താഴ്ന്നിരുന്നു. എന്നാല്‍ ഇത്തവണ ഇവിടെ പോലും മൈനസ് ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴ്ന്നില്ല.കാറ്റിന്റെ ദീശയിലുണ്ടായ മാറ്റം ആണ് തുണുപ്പില്‍ കുറവ് വരുത്തിയത്. കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാണ് രാജ്യത്ത് തണുപ്പ് കുറയുന്നതിന് കാരണം.