ഒരുദശലക്ഷത്തിലധികം പലസ്തീന്‍ അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന റഫായില്‍ ബോംബാക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഒരും കുടുംബത്തിലെ ഒരു ഡസനിലധികം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസയിലെ മാനുഷികസാഹചര്യം കൂടുതല്‍ മോശമാകുകയാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം പറഞ്ഞു.
തെക്കന്‍ ഗാസ നഗരമായ റഫായില്‍ കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായി വ്യോമാക്രമണം കടുപ്പിക്കുകയാണ് ഇസ്രയേല്‍. റഫായുടെ വടക്കുഭാഗത്തുള്ള ഖാന്‍ യൂനിസും ആക്രമണം ശക്തിപ്പെടുത്തി. ഇസ്രയേല്‍ ആക്രമണത്തില്‍ റഫായിലെ ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. ഇവിടെ ഒരു കുടുംബത്തിലെ ഒരു ഡസനിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഒരു ഒരുവസയുകാരി അടക്കമാണ് പന്ത്രണ്ടിലധികം പേര്‍ കൊല്ലപ്പെട്ടത്. റഫായുടെ സമീപത്തേക്ക് ഇസ്രയേല്‍ ടാങ്കുകള്‍ എത്തിക്കഴിഞ്ഞതായാണ് പ്രദേശവാസികള്‍ പറയുന്നത്.ഏത് നിമിഷവും റഫായില്‍ കരയുദ്ധം ആരംഭിക്കുന്നതിന് സജ്ജരായിരിക്കാനാണ് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇസ്രയേല്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഈജിപ്ത് അതിര്‍ത്തിയിലുള്ള റഫാ നഗരത്തില്‍ പതിനഞ്ച് ലക്ഷത്തോളം പലസ്തീനികള്‍ അഭയം തേടിയിട്ടുണ്ടെന്നാണ് കണക്ക്. റഫായില്‍ കരയുദ്ധം ആരംഭിക്കാനുള്ള ഇസ്രയേല്‍ നീക്കത്തിന് എതിരെ കടുത്തവിമര്‍ശനം ആണ് രാജ്യാന്തരതലത്തില്‍ ഉയര്‍ന്നുവരുന്നത്. ഹമാസിന് എതിരായ യുദ്ധത്തില്‍ ഇസ്രയേലിന് എല്ലാത്തരത്തിലുമുള്ള പിന്തുണ നല്‍കുന്ന അമേരിക്കപോലും റഫായില്‍ കരയുദ്ധം പാടില്ലെന്നാണ്നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ഗാസയിലെ മനുഷ്യക്കുരുതിക്ക് എതിരെ ലോകമെമ്പാടും പ്രതിഷേധവും ശക്തിപ്പെട്ടു.
വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.കെ പാര്‍ലമെന്റിന് മുന്നില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.ഹോള്‍ഡ്ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഈജിപിത് തലസ്ഥാനമായ കെയ്‌റോ കേന്ദ്രീകരിച്ച് തുടരുന്നുണ്ട്. ഹമാസ് മേധാവി ഇസ്മയില്‍ ഹനിയചര്‍ച്ചകള്‍ക്കായി കെയ്‌റേയില്‍ എത്തിയിട്ടുണ്ട്. വൈറ്റ് ഹൗസിന്റെ മിഡില്‍ഈസ്റ്റ് കോര്‍ഡിനേറ്റര്‍ ബ്രെറ്റ് മക്ഗൂര്‍കും മേഖലയില്‍ എത്തിയിട്ടുണ്ട്.