ദുബൈ മാളില്‍ സാലിക് ഉപയോഗിച്ച് പണമടക്കുന്ന പാര്‍ക്കിംഗ് സംവിധാനം പ്രാബല്യത്തിലായി. മൂന്ന് പാര്‍ക്കിംഗ് സോണുകളുടെ പ്രവേശന കവാടത്തിലാണ് സാലിക് ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍കര്‍ക്ക് മറ്റ് തടസ്സങ്ങളില്ലാതെ വാഹനം പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. സാലിക് ഉപയോഗിച്ച് പാര്‍ക്കിംഗ് ഏര്‍പ്പെടുത്തിയ ആദ്യ ദിനം പാര്‍ക്കിംഗ് സോണുകളിലെ തിരക്കൊഴിഞ്ഞു. സിനിമ, ഗ്രാന്‍ഡ്, ഫാഷന്‍ പാര്‍ക്കിംഗ് സോണുകളിലാണ് സാലിക് ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വാഹനം പാര്‍ക്കിംഗ് ഏരിയായില്‍ പ്രവേശിക്കുമ്പോള്‍ പ്രവേശന കവാടത്തില്‍ പുതിയതായി സ്ഥാപിച്ചരിക്കുന്ന കാമറകള്‍ സാലികുമായി ബന്ധിപ്പിച്ചിരിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് സ്‌കാന്‍ ചെയ്യും. വാഹനം തിരികെ ഇറങ്ങുമ്പോള്‍ വീണ്ടും സ്‌കാന്‍ ചെയ്താണ് പാര്‍ക്ക് ചെയ്ത സമയം കണക്കാക്കി പണം ഈടാക്കുന്നത്. പാര്‍ക്കിംഗ് സോണുകളിലേക്കുള്ള പ്രവേശനത്തിനും പാര്‍ക്കിംഗ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. പാര്‍ക്കിംഗ് മേഖലകളില്‍ പുതിയ പാര്‍ക്കിംഗ് നിരക്കുകളും പ്രദര്‍ശിപ്പിച്ചു. പ്രവര്‍ത്തി ദിവസങ്ങളില്‍ ആദ്യ നാല് മണിക്കൂര്‍ പാര്‍ക്കിംഗ് സൗജന്യമായിരിക്കും. വാരാന്ത്യങ്ങളില്‍ ആദ്യ ആറ് മണിക്കൂറും സൗജന്യ പാര്‍ക്കിംഗ് ലഭിക്കും. സബീല്‍, ഫൗണ്ടേയ്ന്‍ വ്യൂ പാര്‍ക്കിംഗ് മേഖലകളില്‍ സൗജന്യ പാര്‍ക്കിംഗ് തുടരും. പുതിയ പാര്‍ക്കിംഗ് സംവിധാനം സുഗമമായ പാര്‍ക്കിംഗ് ഒരുക്കുന്നതായി മാളിലെ സ്ഥിരം സന്ദര്‍ശകര്‍ സാക്ഷ്യപ്പെടുത്തുന്നതായി മാള്‍ അധികൃതര്‍ വെളിപ്പെടുത്തി.