ദുബൈ: വേനല്‍ ചൂടില്‍ തൊഴിലാളികള്‍ക്കും ഡെലിവറി റൈഡര്‍മാര്‍ക്കും ശീതളപാനീയങ്ങളുമായി ദുബൈ. അല്‍ ഫ്രീജ് ഫ്രഡ്ജ് എന്ന പേരില്‍ ദുബൈ ആരംഭിച്ച ക്യാമ്പയിനിലൂടെയാണ് ചൂടിന് ആശ്വാസമായി സാധനങ്ങള്‍ നല്‍കുന്നത്. ആഗസ്റ്റ് 23 വരെയാണ് ക്യാമ്പയിന്‍ നടപ്പിലാക്കുക. യുഎഇയില്‍ വേനല്‍ചൂട് കഠിനമായതോട ഉച്ചവിശ്രമം നടപ്പിലാക്കിയിരുന്നു. എന്നാല്‍ വിശ്രമ സമയം അല്ലാത്ത സമയങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഈ സമയങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും ഡെലിവറി ബൈക്ക് ഡ്രൈവര്‍മാക്കും സൗജന്യമായി ശാതളപാനീയങ്ങള്‍ നല്‍കുകയാണ് ദുബൈ. തണുത്ത വെള്ളം, ജ്യൂസുകള്‍, ഐസ്‌ക്രീം എന്നിവയാണ് വിതരണം ചെയ്യുന്നത്. തെരുവുകളിലും റോഡുകളിലുമുള്ള ഒരു ലക്ഷം ശുചീകരണ തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഡെലിവറി റൈഡര്‍മാര്‍, കര്‍ഷക തൊഴിലാളികള്‍ എന്നിവര്‍ക്ക് സാധനങ്ങള്‍ നല്‍കും. യുഎഇ വാട്ടര്‍ എയ്ഡ് ഫൗണ്ടേഷന്റെയും യുഎഇ ഫുഡ് ബാങ്കിന്റെയും സഹകരണത്തോടെ ഫര്‍ജാന്‍ ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് ക്യാമ്പയിന്‍ ആരംഭിച്ചത്.