Wednesday, March 12, 2025
HomeNewsGulfറോഡില്‍ നിരീക്ഷണം നടത്താന്‍ എഐ വാഹനം: പദ്ധതിയുമായി ദുബൈ ആര്‍ടിഎ

റോഡില്‍ നിരീക്ഷണം നടത്താന്‍ എഐ വാഹനം: പദ്ധതിയുമായി ദുബൈ ആര്‍ടിഎ

ദുബൈ: ഗതാഗത തടസ്സവും വാഹന നീക്കവും നിരീക്ഷിക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ വാഹനവുമായി ദുബൈ ആര്‍ടിഎ. വാഹനത്തിന്റെ പൈലറ്റ് ഓപ്പറേഷന്‍ തുടങ്ങിയതായി ആര്‍ടിഎ അറിയിച്ചു. ഗതാഗത രംഗത്ത് അതിനൂതനമായ സാങ്കേതിക വിദ്യകളാണ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി പ്രയോജനപ്പെടുത്തുന്നത്. റോഡുകളുടെ ഗുണനിലാവരവും ട്രാഫിക് സുരക്ഷയും ഉറപ്പു വരുത്തുന്നതിന് ഡിജിറ്റല്‍, നിര്‍മിതബുദ്ധി സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. ഒരു റോഡില്‍ നിന്ന് മറ്റൊരു റോഡിലേക്കു കടക്കുമ്പോള്‍ വാഹനങ്ങള്‍ ഏതെങ്കിലും തടസ്സം നേരിടുന്നുണ്ടോ എന്നാണ് പരിശോധിക്കുക. റോഡിന്റെ ഡിസൈനില്‍ ഉള്‍പ്പെടെ വരുത്തേണ്ട മാറ്റം കൃത്യമായി എഐ വാഹനം ഒപ്പിയെടുക്കും. ഇതിനായി ക്യാമറകളും സെന്‍സറുകളും വാഹനത്തിലുണ്ട്. ഗതാഗതം വഴിതിരിച്ചു വിടുന്നതിലെ തടസ്സങ്ങളും ഈ വാഹനം വിലയിരുത്തും. പരമ്പരാഗത രീതിയിലുള്ള സ്ഥല പരിശോധനയേക്കാള്‍ 85 ശതമാനം അധികം മെച്ചപ്പെട്ട വിവരങ്ങളാണ് എഐ സാങ്കേതിക സംവിധാനത്തിലൂടെ ലഭിക്കുന്നത്. ദബൈയുടെ നഗര സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ് പുതിയ പരിശോധനാ സംവിധാനമെന്ന് ആര്‍ടിഎ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സിഇഒ ഹുസൈന്‍ അല്‍ ബന്ന പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments