ജൂലൈ പതിനെട്ട് യുഎഇയില്‍ യൂണിയന്‍ പ്രതിജ്ഞാ ദിനമായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. 1971 ല്‍ യുഎഇ രൂപീകരിക്കുന്നതിനു മുന്നോടിയായി ജൂലൈ 18നാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്ന് രാജ്യത്തിന് പേരു നല്‍കിയത്. ഈ ദിവസത്തിന്റെ പ്രധാന്യം കണക്കിലെടുത്താന്‍ ജൂലൈ 18 യൂണിയന്‍ പ്രതിജ്ഞാ ദിനമായി പ്രഖ്യാപിച്ചത്.
യുഎഇ എന്ന രാജ്യം രൂപീകൃതമായതിന്റെ സുപ്രധാന ദിനമാണ് 1971 ജൂലൈ 18. യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദിന്റെ സാന്നിധ്യത്തില്‍ വിവിധ എമിറേറ്റുകള്‍ ഒന്നിച്ചു ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് രാജ്യത്തിന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്ന് പേര് നല്‍കുന്നതിന് തീരുമാനിച്ചത്. അന്നു തന്നെ രാജ്യത്തിനായി തയ്യാറാക്കിയ ഭരണഘടനയിലും ഭരണകര്‍ത്താക്കള്‍ ഒപ്പുവെച്ചു. രാജ്യത്തിനായി അടിത്തറയിട്ട സുപ്രധാന ദിവസമായതിനാല്‍ ജൂലൈ 18 യുഎയില്‍ യൂണിയന്‍ പ്രതിജ്ഞാ ദിനമായി പ്രഖ്യാപിക്കുന്നതായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ എക്‌സിലൂടെ അറിയിച്ചു. ഇതിനു ശേഷം 1971 ഡിസംബര്‍ രണ്ടിനാണ് രാജ്യം സ്ഥാപിക്കുന്നത്.
യൂണയിന്‍ ദിനം, പതാക ദിനം, അനുസ്മരണം ദിനം എന്നിവയ്ക്ക് ശേഷം യുഎഇയിലെ ഔദ്യോഗിക ദിനമായാണ് പുതിയ പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ ചരിത്രപരമായ ദിനങ്ങളെ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം.