ആദായനികുതി ഘടന പരിഷ്‌കരിച്ചുകൊണ്ട് മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റ്. പുതിയ സ്‌കീമിലുള്ള മൂന്ന് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല.സ്വര്‍ണ്ണത്തിനും മൊബൈല്‍ ഫോണുകള്‍ക്കും നികുതി ഇളവ് പ്രഖ്യാപിച്ചു. നാല് കോടി യുവാക്കള്‍ക്ക് തൊഴിലവസരം ലക്ഷ്യമിട്ട് നൈപുണ്യ നയം വികസിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.മൂലധനച്ചെലവുകള്‍ക്കായി 11,11,111 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ അവതരിപ്പിച്ചത്. ആകെ ജിഡിപിയുടെ 3.4 ശതമാനം വരും ഇത്.
കൃഷി,തൊഴില്‍,സാമൂഹികനീതി, നിര്‍മ്മാണം,നഗരവികസനം, ഊര്‍ജം അടിസ്ഥാനസൗകര്യം എന്നിങ്ങനെ ഒന്‍പത് ഒന്‍പത് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള വികസനം ആണ് ലക്ഷ്യം എന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ആദായനികുതി ദായകര്‍ക്ക് ആശ്വാസം പകരുന്നതാണ് ബജറ്റ്. പുതിയ സ്‌കീമിലുള്ള മൂന്ന് മുതല്‍ ഏഴ് ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനം ആയിരിക്കും ഇനി ആദായനികുതി.ഏഴ് മുതല്‍ പത്ത് ലക്ഷം വരെ പത്ത് ശതമാനവും പന്ത്രണ്ട് മുതല്‍ പതിനഞ്ച് ശതമാനം വരെ ഇരുപത് ശതമാനവും നികുതി നല്‍കണം. പതിനഞ്ച് ലക്ഷത്തിന് മുകളില്‍ മുപ്പത് ശതമാനം ആണ് നികുതി. ക്യാന്‍സിറിനുള്ള മൂന്ന് മരുന്നുകളുടെ കസ്റ്റംസ് തീരവ ഒഴിവാക്കി. സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് നികുതി ആറ് ശതമാനമാക്കി കുറച്ചു. മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും പതിനഞ്ച് ശതമാനം നികുതി ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയതായി ജോലിക്ക് കയറുന്ന മുഴുവന്‍പേര്‍ക്കും ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പി.എഫ് വിഹിതമായാണ് തുക നല്‍കുക. 210 ലക്ഷം യുവാക്കള്‍്ക്ക ഇത് ഗുണകരമാകും.ഒരുലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവര്‍ക്കാണ് ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കകു. കാര്‍ഷികമേഖലയ്ക്ക് 1.52 ലക്ഷം കോടിയും ഗ്രാമീണ ഇന്ത്യയുടെ വികസനത്തിന് 2.66 ലക്ഷം കോടി രൂപയും വകയിരുത്തി.