ഖത്തറില്‍ ട്രാഫിക് പിഴയുള്ളവര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ യാത്രനിരോധനം പ്രാബല്യത്തില്‍ വരും. ഗതാഗത പിഴ അടയ്ക്കാത്തവര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ കഴിയില്ല.നിലവില്‍ ഗതാഗതപ്പിഴയുള്ളവര്‍ക്ക് അന്‍പത് ശതമാനം ഇളവ് ഓഗസ്റ്റ് മുപ്പത്തിയൊന്ന് വരെ ലഭിക്കും.ഗതാഗതനിയമലംഘനങ്ങള്‍ക്ക് പിഴ ലഭിച്ചിട്ടുള്ളവര്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തും എന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം മാസങ്ങള്‍ക്ക് മുന്‍പെ അറിയിപ്പ് നല്‍കിയിട്ടുള്ളതാണ്.
പുതിയ നിയമം അടുത്ത മാസം ഒന്നിന് പ്രാബല്യത്തില്‍ വരും എന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ അറിയിപ്പ്. കര-വ്യോമ-കടല്‍ മാര്‍ഗ്ഗങ്ങളിലൂടെ രാജ്യാതിര്‍ത്തി കടക്കുന്നവര്‍ക്ക് നിയമം ബാധകായിരിക്കും എന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന് ശേഷം രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നവര്‍ പിഴകുടിശിഖയില്ലെന്ന് ഉറപ്പാക്കണം എന്നാണ് അറിയിപ്പ്. ഗതാഗതപ്പിഴയുള്ളവര്‍ക്ക് സമാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയും വൈബ്‌സൈറ്റ് മുഖാന്തിരവും പണം അടയക്കാന്‍ കഴിയും.
ഗതാഗതനിയമലംഘനങ്ങള്‍ക്ക് ലഭിച്ച പിഴകള്‍ക്ക് നിലവില്‍ ഖത്തര്‍ അന്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നിന് പ്രഖ്യാപിച്ച പിഴയിളവ് ഓഗസ്റ്റ് മുപ്പത്തിയൊന്ന് വരെ തുടരും. മൂന്ന് വര്‍ഷത്തിനുള്ളില്‍ ലഭിച്ച പിഴത്തുകയ്ക്കാണ് ഇളവ് ബാധകമാകുക.ഖത്തര്‍ പൗരന്‍മാര്‍,താമസക്കാര്‍,സന്ദര്‍ശകര്‍,ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍ എന്നിവര്‍ക്ക് അന്‍പത് ശതമാനം പിഴയിളവ് ലഭിക്കും.