ദുബൈയില്‍ പൊതുഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷയില്‍ പരാതികളുണ്ടെങ്കില്‍ പിഴ ഒഴിവാക്കാന്‍ അപേക്ഷ നല്‍കാം. ആവശ്യമായ രേഖഖള്‍ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പിഴ അടച്ചശേഷമാണ് അപേക്ഷ നല്‍കുന്നതെങ്കില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കണം.മെട്രോ, ട്രാം, ബസ്, ജലയാനങ്ങള്‍ എന്നിവയിലെ യാത്രകളിലെ നിയമലംഘനങ്ങള്‍ക്കു ലഭിച്ച ശിക്ഷയില്‍ പരാതികളുണ്ടെങ്കിലാണ് പിഴ ഒഴിവാക്കാന്‍ അപേക്ഷ നല്‍കാന്‍ കഴിയുക. മെട്രോ, ട്രാം എന്നിവയിലെ നിയമലംഘനങ്ങള്‍ക്കു പിഴ ഒഴിവാക്കാന്‍ ആര്‍ടിഎ നിര്‍ദ്ദേശിച്ചിരിക്കുന്ന ഏഴ് രേഖകളും ബസ്, ജലഗതാഗത സംവിധാനം എന്നിവയിലെ പിഴ ഒഴിവാക്കാന്‍ അഞ്ച് രേഖകളുമാണ് ആവശ്യമുള്ളത്.
നിയമലംഘനം സംബന്ധിച്ച് ലഭിച്ച അറിയിപ്പിലെ നമ്പര്‍ അപേക്ഷയില്‍ നല്‍കണം. പിഴ അടച്ച ശേഷമാണ് അപേക്ഷിക്കുന്നതെങ്കില്‍ ബാങ്ക് അക്കൗണ്ടും അപേക്ഷയില്‍ ചേര്‍ക്കണം. ആര്‍ടിഎ പരിശോധനാ ഉദ്യോഗസ്ഥന്റെ പക്കല്‍ നേരിട്ടോ സേവനകേന്ദ്രങ്ങള്‍ വഴിയോ ആണ് പിഴ അടച്ചതെങ്കില്‍ പണമടച്ച രസീത് രേഖകളില്‍ ഉള്‍പ്പെടുത്തണം. നിയമലംഘനം രേഖപ്പെടുത്തിയതിന്റെ പകര്‍പ്പും അപേക്ഷയോടൊപ്പം നല്‍കം. നോല്‍ കാര്‍ഡ് അല്ലെങ്കില്‍ കാര്‍ഡിന്റെ പുറത്തെ നമ്പറാണ് മറ്റൊരു രേഖ. സന്ദര്‍ശക വീസയില്‍ എത്തിയ വ്യക്തിക്കാണ് പിഴ ലഭിച്ചതെങ്കില്‍ വീസ പകര്‍പ്പ്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയും അപേക്ഷയ്‌ക്കൊപ്പം ചേര്‍ക്കണം. ഇതിനു പുറമേ, പിഴയ്‌ക്കെതിരായ അനുബന്ധ തെളിവുകളും നല്‍കാം.
ബസ്, ജലഗതാഗത പിഴയ്‌ക്കെതിരെയുള്ള അപേക്ഷയ്ക്ക് നിയമലംഘനം രേഖപ്പെടുത്തിയ നമ്പര്‍, പണമടച്ചെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍, പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ എമിറേറ്റ്‌സ് ഐഡി, പിഴ അടച്ചതിന്റെ രസീത് എന്നിവയാണഅ നല്‍കേണഅടത്.