ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. മഴക്കെടുതിയില്‍ രാജസ്ഥാനില്‍ ഇരുപത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് പതിനഞ്ച് വരെ ശക്തമായ മഴ അനുഭവപ്പെടും എന്നാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ദില്ലി,പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ ചണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും ബംഗ്ലൂരു അടക്കമുള്ള നഗരങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
രാജസ്ഥാനത്തില്‍ വിവിധയിടങ്ങളലിായി ഒഴുക്കില്‍പ്പെട്ടും പുഴയില്‍ മുങ്ങിയും ഇരുപത് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജയ്പൂര്‍,സവായി മധോപൂര്‍,ദൗസ എന്നിവിടങ്ങളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. രാജസ്ഥാനില്‍ കനോത അണക്കെട്ട് നിറഞ്ഞൊഴുകുകയാണ്.ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്,അരുണാചല്‍പ്രദേശ്, അസം ,മേഘാലയ,മണിപ്പൂര്‍,നാഗാലാന്‍ഡ് മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കര്‍ണ്ണാടകയിലും കേന്ദ്രസര്‍ക്കാര്‍ പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകര്‍ന്നതിനെ തുടര്‍ന്ന് വന്‍തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നു. ബംഗളൂരുവില്‍ പെയ്ത കനത്ത മഴ നഗരത്തില്‍ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമായി. ചിലയിടങ്ങളില്‍ അടിപ്പാതകളിലും വെള്ളം നിറഞ്ഞു. ബംഗളൂരുവില്‍ ഓഗസ്റ്റ് പതിനേഴ് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.